കോഴിയെ പോറ്റാൻ കുറുക്കനെ ഏൽപ്പിച്ച പോലെയാണ് ജമാത്തെ ഇസ്ലാമിയും ആർ.എസ്.എസും തമ്മിലുള്ള കൂടിക്കാഴ്ച; എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻമാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് കൊല്ലം ജില്ലയിൽ നൽകിയ സ്വീകരണം  അവസ്മരണീയമായി. കെട്ടുകാളകളും നെടുംകുതിരയും കഥകളിയും ഉൾപ്പടെ കൊല്ലത്തിന്റെ പൗരാണികതയെ വിളിച്ചോതുന്നതായിരുന്നു ഓരോ സ്വീകരണ കേന്ദ്രങ്ങളും .മന്ത്രി കെ.എൻ ബ‌ലഗോപാലും സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയും സ്വീകരണത്തിന് നേതൃത്വം നൽകി.
കൊട്ടാരക്കരയിലും കുന്നത്തൂരിലും കരുനാഗപ്പള്ളയിയിലും ചവറയിലും സ്വീകരണ യോഗത്തിൽ ജനസഞ്ചയങ്ങൾ ഒഴുകിയെത്തി. എടുപ്പുകുതിരയും കാളകളും മൺമറഞ്ഞ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങളുമായി പതിനായിരങൾ ജാഥയെ മഹോത്സവം പോലെ ആഘോഷിച്ചു.
ഹിന്ദു മുസ്ലീമും ക്രിസ്ത്യാനിയും ഒരുപോലെ സുരക്ഷിതമായി ജീവിക്കുന്ന ഇടം കേരളം പോലെ വേറെവിടേയും ഇല്ല. കോഴിയെ പോറ്റാൻ കുറുക്കനെ ഏൽപ്പിച്ച പോലെയാണ് ജമാത്തെ ഇസ്ലാമിയും ആർ.എസ്.എസും തമ്മിലുള്ള കൂടിക്കാഴ്ച .എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അതോടൊപ്പം ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ കരുനാഗപ്പള്ളി യൂറോപ്പ് പോലെയാകും.തീർത്ഥാടനത്തിനെന്നപോലെ ആളുകൾ ദേശീയപാത കാണാൻ വരും.
ഉമ്മൻചാണ്ടി സർക്കാർ ഉപേക്ഷിച്ചു പോയ ദേശീയപാത വികസനം പിണറായി സർക്കാർ ഏറ്റെടുത്തു. ഭൂമി ഏറ്റെടുക്കുന്നതിന്റെ 25% നൽകിയതു കൊണ്ടാണ് കേരളത്തിൽ ദേശീയപാത വികസനം യാഥാർത്ഥ്യമാകുന്നതെന്നും എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ജാഥയിൽ രക്തസാക്ഷി കുടുംബങ്ങളെയും ആദരിച്ചു.ലൈഫ് മിഷന് ഭൂമി വിട്ടു കൊടുത്തവരേയും സഖാവ് എൻ.എസിന്റെ കുടുംബത്തെയും ആദരിച്ചു. ജാഥക്ക് നാളെ കുണ്ടറയിലും ചടയമംഗലത്തും ചാത്തന്നൂരിലും സ്വീകരണം നൽകും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News