സ്പീക്കറുടെ ഓഫീസ് ഉപരോധിക്കുക എന്നത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവം: ഗോവിന്ദന്‍ മാസ്റ്റര്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ നിയമസഭയെ സംഘര്‍ഷ ഭൂമിയാക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സ്പീക്കറുടെ ഓഫീസ് ഉപരോധിക്കുക എന്നത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണെന്നും ജനാധിപത്യത്തോടുള്ള അസഹിഷ്ണുതയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു. അതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.

നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രാമാണിത്തവും അധികാരവും സ്ഥാപിക്കാന്‍ നിയസഭയെ കയ്യാങ്കളിയുടെ വേദിയാക്കുകയാണ് പ്രതിപക്ഷ നേതാവ്. രാജ്യത്ത് തന്നെ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന നിയമസഭയെ നോക്കുകുത്തിയായാക്കി നിര്‍ത്തിയല്ല പാര്‍ട്ടിക്കുള്ളില്‍ അധികാരവും അംഗീകാരവും നേടേണ്ടേത്.

ബ്രഹ്മപുരം മാലന്യപ്ലാന്റില്‍ തീപ്പിടിത്തമുണ്ടായതിനെക്കുറിച്ച് വിജിലന്‍സ് ഉള്‍പ്പെടെ സമഗ്ര അന്വേഷണം നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളാണ് ഇനി വേണ്ടത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ത്രിതല അന്വേഷണം ആ ലക്ഷ്യം വെച്ചുള്ളതാണ്. അതുമായി എല്ലാവരും സഹരിക്കുകയാണ് വേണ്ടതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News