കേരളത്തെ കേന്ദ്രം സാമ്പത്തിക ഉപരോധത്തിലേക്ക് നയിക്കുന്നു, പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് നയിക്കുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധത്തെ ജനകീയ ഉപരോധത്തിലൂടെ നേരിടുമെന്നും, സെപ്റ്റംബർ 11 മുതൽ ഒരാഴ്ചക്കാലം പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: കുരുവട്ടൂർ സ്വദേശിയുടേതെന്ന് സംശയം; ഓവുചാലിൽ നിന്ന്  മൃതദേഹം കണ്ടെത്തി

‘കേരളത്തിന് അർഹതപ്പെട്ട ആളോഹരി വരുമാനം കേന്ദ്രം നൽകുന്നില്ല. സംസ്ഥാനത്തിന് ഇതുവരേക്കും 18000 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് നയിക്കുകയാണ്. അർഹതപ്പെട്ട ആളോഹരി വരുമാനം പോലും നൽകുന്നില്ല. ജി എസ് ടി നഷ്ടപരിഹാരമായി കിട്ടിയിരുന്ന 12000 കോടി നൽകുന്നില്ല. റവന്യു കമ്മി 4000 കോടി മാത്രം. കടം എടുക്കാനുള്ള പരിധി വെട്ടിക്കുറച്ചു’, ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: നുഹിൽ രണ്ട് ആഴ്ചകൾക്ക് ശേഷം ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News