എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ തെറ്റായ പ്രചാരണത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിന് ഇപിയെ പാര്‍ട്ടി ചുമതലപ്പെടുത്തി. ആരെയെങ്കിലും കാണുകയോ സംസാരിക്കുകയോ ചെയ്യുമ്പോള്‍ ഇല്ലാതാകുന്നതല്ല ഇടതുപക്ഷ പ്രത്യശാസ്ത്രം.
വിഷയം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ബാധിക്കല്ലെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ആരോപണമുന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇ പിയും വ്യക്തമാക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇപി ജയരാജനെ പ്രകാശ് ജാവദേക്കര്‍ കണ്ട വിഷയം ചര്‍ച്ച ചെയ്തു.
ഇപി തന്നെ കൂടിക്കാഴ്ചയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അതിശക്തമായ കമ്മ്യൂണിസ്റ്റ് വിരോധം ഇ പിയുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്നുണ്ട്. കൃത്യമായ തിരക്കഥ ഇതിനു പിന്നിലുണ്ടെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ആരെയെങ്കിലും കാണുകയോ സംസാരിക്കുകയോ ചെയ്യുമ്പോള്‍ ഇല്ലാതാകുന്നതല്ല ഇടതുപക്ഷ പ്രത്യശാസ്ത്രം. ഫ്‌ളാറ്റിലല്ലാതെ മറ്റ് എവിടെയെങ്കിലും കണ്ടു എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്.
ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇപി ജയരാജനും വ്യക്തമാക്കി. വിഷയം പാര്‍ട്ടിക്ക് ഒരു ദോഷവും ചെയ്യില്ല. തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നും ഇ പി എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here