ഇസ്രയേൽ കടന്നാക്രമണത്തിനെതിരെ തിരുവനന്തപുരത്ത് പ്രതിഷേധം നടത്തിയിട്ട് എന്താ കാര്യം? വിമർശകരുടെ ചോദ്യത്തിന് ഗോവിന്ദൻ മാസ്റ്ററുടെ കിടിലൻ മറുപടി

പലസ്തീൻ ജനതയ്ക്ക് നേരെയുള്ള ഇസ്രയേൽ കടന്നാക്രമണത്തിനെതിരെ തിരുവനന്തപുരത്ത് പ്രതിഷേധം നടത്തിയിട്ട് എന്താ കാര്യം എന്ന വിമർശകരുടെ ചോദ്യത്തിന് മറുപടി നൽകി എം വി ഗോവിന്ദൻ മാസ്റ്റർ. വർഷങ്ങൾ പഴക്കമുള്ള ചോദ്യമാണതെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വിയറ്റ്നാം ഐക്യദാർഢ്യ സദസ്സ് നടത്തിയ കാലത്തും ഇതേ ചോദ്യം കേട്ടുവെന്നും പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യമാറിയിച്ചുകൊണ്ട് നടത്തിയ പൊതുയോഗത്തിൽ ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: ഇഡിക്ക് വീണ്ടും തിരിച്ചടി; കെജ്‌രിവാളിന്റെ പ്രസ്താവനയിൽ നടപടി വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

‘അമേരിക്ക എന്തുകൊണ്ട് വിയറ്റ്നാമിൽ നിന്ന് പിന്മാറി? ആയുധവും സമ്പത്തും മുന്നിൽ നിന്നിട്ടും ഒരു കരാർ പോലും ഉണ്ടാക്കാനാവാതെയാണ് അമേരിക്ക പിന്മാറിയത്. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നതാണ് ഇന്ത്യൻ ജനതയുടെ ലക്ഷ്യം. എന്തായിരിക്കും ഇസ്രായേലിന്റെ കടന്ന് ആക്രമണം എന്നത് പറയാൻ കഴിയാത്ത സാഹചര്യം ആണ്’, ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: കല്യാണത്തിനുപോകുന്ന തിരക്കിൽ ഇളയ കുഞ്ഞിനെ കാറിൽ നിന്നും എടുക്കാൻ മറന്നു, മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴേക്കും കുട്ടി മരിച്ച നിലയിൽ

‘രണ്ടാഴ്ചക്കകം ഇല്ലാതാക്കണം എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിന് ആയുധം നൽകി പിന്തുണ നൽകുകയാണ് അമേരിക്ക. പലസ്തീൻ ജനതയോടുള്ള ആക്രമണം നമ്മൾ ഓരോരുത്തരുടെയും നേരെ ഉള്ള കടന്നാക്രമണം ആണ്. ഈ ഫാസിസ്റ്റ് രീതിയെ അതിശക്തമായി എതിർക്കണം. 22 ന് കേരളത്തിൽ എല്ലാ ജില്ലകളിലും പ്രതിഷേധം നടത്തും’, ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News