‘ഇന്ത്യാ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കി’, തൃശൂരിൽ കോൺഗ്രസ് വോട്ടുകൾ ബിജെപി കൊണ്ടുപോയി: എം വി ഗോവിന്ദൻ മാസ്റ്റർ

Govindan master

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വലിയ മുന്നേറ്റം ഉണ്ടാക്കിയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. തൃശൂരിൽ കോൺഗ്രസ് വോട്ടുകൾ ഭീമമായി കുറഞ്ഞുവെന്നും, ഇത് ബിജെപിയിലേക്കാണ് പോയതെന്നാണ് മാധ്യമ വാർത്തകൾ എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: അമേഠിയിൽ സ്മൃതി ഇറാനിക്ക് കനത്ത തോൽവി; 80,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കിഷോരി ലാൽ ശർമയുടെ മിന്നുന്ന വിജയം

‘കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ വലിയ തോൽവി പരിശോധിക്കും. തൃശ്ശൂരിൽ ഒരുലക്ഷത്തോളം വോട്ട് കോൺഗ്രസിന് കുറഞ്ഞു. അത്രയും വോട്ട് ബിജെപിക്ക് അധികമായി ലഭിച്ചു. ജനങ്ങളാണ് എല്ലാത്തിന്റെയും അവസാനവാക്ക്. ഞങ്ങൾ അത് അംഗീകരിക്കുന്നു. സർക്കാർ തിരുത്തേണ്ടത് ഉണ്ടെങ്കിൽ തിരുത്തും. സ്ഥാനാർത്ഥിനിർണയം പ്രചരണം അടക്കമുള്ള എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കും’, ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: ‘രാമൻ തുണച്ചില്ല’ അയോധ്യയിൽ ബിജെപി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക്; മോദിയുടെ വർഗീയ പ്രതിഷ്ഠയ്ക്ക് ഇന്ത്യ നൽകിയ മറുപടി

‘കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഒരു സീറ്റാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. പിന്നീട് നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫ് അധികാരത്തിൽ വന്നു. അതുകൊണ്ട് തന്നെ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല. എങ്കിലും ഇക്കാര്യം പരിശോധിക്കും’, ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News