നാടിൻ്റെ ഏറ്റവും വലിയ ശത്രു ബിജെപി, തൃശൂർ അവർ തൊടില്ല, കേരളത്തിൽ ഒരു സീറ്റ് പോലും അവർക്ക് കിട്ടില്ല; വിമർശനവുമായി എം വി ഗോവിന്ദൻ മാസ്റ്റർ

നാടിൻ്റെ ഏറ്റവും വലിയ ശത്രു ബിജെപിയാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപി നേതാവ് എന്ന നിലയിലാണ് മോദി സ്ത്രീ ശാക്തീകരണ പരിപാടിയിൽ പങ്കെടുത്തതെന്നും, സ്ത്രീ ശാക്തീകരണത്തിന്റെ ഏറ്റവും മികച്ച മാതൃക കുടുംബശ്രീയാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എന്നാൽ അതിനെപ്പറ്റി പ്രധാനമന്ത്രി മിണ്ടിയില്ലെന്നും ബോധപൂർവ്വം ചില പേരുകൾ പ്രധാനമന്ത്രി ഓർമിക്കാതെ പോയെന്നും മാധ്യമങ്ങളോട് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: എം വിജിൻ എം എൽ എയ്ക്ക് എതിരെ എസ് ഐയുടെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ നടപടി: ഇ പി ജയരാജൻ

‘സ്വർണ്ണക്കടത്ത് കൈകാര്യം ചെയ്യേണ്ടത് കേന്ദ്ര ഏജൻസികൾ. വിമാനത്താവളങ്ങൾ കേന്ദ്ര നിയന്ത്രണത്തിലാണ് ഉള്ളത്. സ്വർണ്ണക്കടത്ത് കേസ് എവിടെയാണ് പോയത്? ആളെ പറ്റിക്കാൻ പൈങ്കിളി കഥയുമായി ഇറങ്ങുന്നു. അന്വേഷിക്കാൻ എന്തായിരുന്നു തടസ്സം. രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയുള്ള വാദമാണ് ഇതെല്ലം. സ്വർണ്ണക്കടത്തിന്റെ പ്രധാന ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമാണ്’, ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News