‘പരാജയവും വിജയവും തെരഞ്ഞെടുപ്പിൽ സാധാരണം, ബിജെപിക്കെതിരെയുള്ള ജനവിധിയാണ് ഉണ്ടായത്’: എം വി ഗോവിന്ദൻ മാസ്റ്റർ

പരാജയവും വിജയവും തെരഞ്ഞെടുപ്പിൽ സാധാരണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപിക്കെതിരെയുള്ള ജനവിധിയാണ് ഉണ്ടായതെന്നും ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ ഇന്ത്യൻ ജനത തള്ളിക്കളഞ്ഞെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇന്ത്യ മുന്നണിക്ക് മികച്ച വിജയമുണ്ടാക്കാൻ സാധിച്ചു. കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് ലഭിച്ചതാണ് തൃശൂരിൽ ബിജെപിയുടെ വിജയത്തിന് കാരണം. എൽഡിഎഫ് വോട്ടുകൾ തൃശൂരിൽ വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല’; തൃശൂരിൽ ടി എൻ പ്രതാപനും ഡി സി സി പ്രസിഡന്റിനുമെതിരെ പോസ്റ്റർ

എൽഡിഎഫ് പരാജയം വിശദമായി ചർച്ച ചെയ്യും. യുഡിഎഫിന് കേരളത്തിൽ 5 % വോട്ട് കുറഞ്ഞു. എൽഡിഎഫിന് 1% വോട്ട് മാത്രം കുറഞ്ഞു. മാധ്യമങ്ങൾ ഒറ്റക്കെട്ടായി ആക്രമിച്ചിട്ടും 1% വോട്ട് മാത്രമാണ് കുറഞ്ഞതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എൽഡിഎഫിന്റെ അടിത്തറക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും മുഖവിലക്കെടുത്താണ് എൽഡിഎഫ് മുന്നോട്ട് പോകുക. തിരുത്തിയും ആശ്യമായ മാറ്റങ്ങൾ വരുത്തിയും പാർട്ടി മുന്നോട്ട് പോകുമെന്നും വടകരയിൽ വർഗീയതയും അശ്ലീല പ്രചാരണവും നടന്നുവെന്നും അദ്ദേഹം പറഞ്ഞു. മത സൗഹാർദ്ദം നിലനിർത്താൻ സജീവമായ ഇടപെടൽ ഉണ്ടാകുമെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

ALSO READ: ഇന്ത്യാ സഖ്യം പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കുമെന്ന് ഉദ്ധവ് താക്കറെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News