ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള നീക്കത്തിനെതിരായ ചെറുത്ത് നില്‍പ്പാണ് ഏക സിവില്‍ കോഡിനെതിരായി സെമിനാര്‍; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

രാജ്യത്തെ വർ​ഗീയവൽക്കരിക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാ​ഗമാണ് ഏക സിവിൽ കോഡെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമം മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏക സിവിൽകോഡിനെതിരായ സിപിഐ എം ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: ഏക സിവില്‍ കോഡ് ബിജെപിയുടെ രാഷ്ട്രീയ പദ്ധതി, ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കല്‍ അനുവദിക്കാനാകില്ല: സീതാറാം യെച്ചൂരി

ഏക സിവിൽ കോഡിനെ ഒരു മാധ്യമമാക്കി ഉപയോ​ഗിച്ച് ആർഎസ്എസിന്റെ നൂറാം വാർഷികമാകുമ്പോഴേക്ക് ഇന്ത്യയെ വർ​ഗീയ രാജ്യമാക്കി മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ചാതുർവർണ്യ വ്യവസ്ഥയിലേക്ക് രാജ്യത്തെ തിരിച്ചു കൊണ്ടു പോകാനും മനുസ്മൃതി അടിസ്ഥാനപ്പെടുത്തി ഭരണഘടന രൂപീകരിക്കാനുമാണ് സിവിൽ കോഡിലൂടെ ബിജെപി ശ്രമിക്കുന്നത്. ഫാസിസത്തിലേക്കുള്ള യാത്രയാണ് ഏകീകൃത സിവിൽ കോഡ്. ഇതിനെതിരെയുള്ള കേരള ജനതയുടെ ചെറുത്തുനിൽപ്പാണ് ഈ സെമിനാറിലൂടെ കാണുന്നത്. ഇത്തരം പോരാട്ടങ്ങൾ ജനകീയ പ്രസ്ഥാനങ്ങളിലൂടെ മാത്രമേ നടക്കുകയുള്ളു. എം വി ​ഗോവിന്ദൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News