കേരളത്തിന്റെ നാശം കാണാന്‍ ആഗ്രഹിക്കുന്നവരാണ് സംഘ പരിവാര്‍ ശക്തികള്‍: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തിന്റെ നാശം കാണാന്‍ ആഗ്രഹിക്കുന്നവരാണ് സംഘ പരിവാര്‍ ശക്തികളെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഹിന്ദുക്കളും മുസ്ലീംങ്ങളും ക്രിസ്ത്യാനികളും മതസൗഹാര്‍ദ്ദത്തോടെ കഴിയുന്ന നാട്ടില്‍ വര്‍ഗ്ഗീയതയുടെ വിഷവിത്ത് പാകാനാണ് ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുനയന്‍കുന്ന് രക്തസാക്ഷിത്വത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

സംഘ പരിവാര്‍ ശക്തികള്‍ ആഭ്യന്തര ശത്രുക്കളായി കാണുന്നവരാണ് മുസ്ലീങ്ങളും ക്രിസ്ത്യാനികളും മാര്‍ക്‌സിസ്റ്റ് കാരുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ചുണ്ടിക്കാട്ടി. ആഭ്യന്തര ശത്രുക്കളുടെ ഉന്‍മൂലനമാണ് ആര്‍ എസ് എസിന്റെ ലക്ഷ്യം.ഈ ലക്ഷ്യം നടപ്പാക്കാന്‍ കേരളത്തെയാണ് അവര്‍ ഉന്നം വയ്ക്കുന്നത്. മത സൗഹാര്‍ദത്തിന്റെ നാട്ടില്‍ വിഷ വിത്ത് പാകാനാണ് ആര്‍ എസ് എസ് ശ്രമമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു

മുനയന്‍കുന്ന് രക്തസാക്ഷിത്വത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം വിപുലമായി ആചരിച്ചു.പുതുതായി പണിത രക്തസാക്ഷി സ്തൂപം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അനാവരണം ചെയ്തു. വയക്കര കേന്ദ്രീകരിച്ച് ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന പ്രകടനവും നടന്നു. സി പി ഐ എം കേന്ദ്ര കമ്മറ്റിയംഗം പി കെ ശ്രീമതി ടീച്ചര്‍, കാസര്‍കോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി പി ഐ നേതാവ്‌കെ വി ബാബു,
ടി ഐ മധുവൂതനന്‍ എം എല്‍ എ, സി സത്യപാലന്‍ തുടങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News