കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം തീര്‍ക്കുന്നു: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം തീര്‍ക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. എന്ത് തന്നെ പ്രതിസന്ധി വന്നാലും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാര്‍ മുടക്കില്ലല്ലെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി വര്‍ക്കലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാര്‍ അദാനിയെയും അംബാനിയെയും ദത്തെടുത്തു, കേരള സര്‍ക്കാര്‍ പാവപ്പെട്ട ജനങ്ങളെയാണ് ദത്തെടുത്തത്, ഇതാണ് കേരളത്തിന്റെ ജനകീയ ബദലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News