സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്നും ഇതിനെ മറയാക്കി കേരള ഭരണത്തില്‍ ഇടപെട്ടാല്‍ സര്‍വ ശക്തിയുമെടുത്ത് ചെറുക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. 360 വകുപ്പ് കാട്ടി ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും അത് തീക്കളിയാണെന്ന് മറക്കണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
Also Read : ഇത് ബിജെപിയുടെ അവസാനത്തിന്റെ തുടക്കം: കേന്ദ്രത്തിനെതിരെ മഹുവ മൊയ്ത്ര
കവിവല്‍കരണം നടപ്പിലാക്കാനാണ് കേന്ദ്രം ഗവര്‍ണറെ ഉപയോഗപ്പെടുത്തുന്നത്. സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാനാണ് നീക്കം. നാളിതുവരെ ഇല്ലാത്ത കീഴ് വഴക്കങ്ങള്‍ കൊണ്ടുവരാന്‍ ഗവര്‍ണര്‍ ശ്രമിക്കുകയാണ്. യോഗ്യത പോലും ഇല്ലാത്തവരെ സര്‍വകലാശകളില്‍ തിരുകി കയറ്റുന്നുവെന്നും വിചിത്രമായ രീതിയാണ് ഗര്‍വണര്‍ പിന്തുടരുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ യുഡിഎഫ് നിലപാട് എന്താണ് എന്ന് വ്യക്തമാക്കണം. ആ നിലപാട് ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാടാണോ എന്നും മാധ്യമങ്ങള്‍ക്കും ഇതില്‍ മിണ്ടാട്ടമില്ലെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കേന്ദ്രമായി യൂത്ത്‌കോണ്‍ഗ്രസ് മാറിയെന്നും
തട്ടിപ്പുകാര്‍ക്ക് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
യൂത്ത്‌കോണ്‍ഗ്രസിലെ നേതാക്കള്‍ തട്ടിപ്പുകാരാണ്. ഇതിനെ തള്ളി പറയാന്‍ യൂത്ത് കോണ്‍ഗ്രസോ, കോണ്‍ഗ്രസോ തയ്യാറാകുന്നില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here