‘വിഡി സതീശൻ-ഷാഫി പറമ്പിൽ പ്രത്യേക പാക്കേജിൻ്റെ ഭാഗമാണ് രാഹുൽ മാങ്കൂട്ടത്തിൻ്റെ സ്ഥാനാർത്ഥിത്വം’; എം വി ഗോവിന്ദൻ മാസ്റ്റർ

M V GOVINDAN

വിഡി സതീശൻ-ഷാഫി പറമ്പിൽ പ്രത്യേക പാക്കേജിൻ്റെ ഭാഗമാണ് പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൻ്റെ സ്ഥാനാർത്ഥിത്വമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇപ്പോൾ ഈ വിഷയം കോൺഗ്രസിന് അകത്തും പുറത്തും അതിശക്തമായ വിവാദങ്ങൾ നിലനിൽക്കുന്നു.

കോൺഗ്രസിനുള്ളിലെ ഈ വിവാദം ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ വിജയത്തിന് അനുകൂലമായി വന്നിരിക്കുന്നുവെന്നും പാലക്കാട് എൽഡിഎഫ് അനുകൂല തരംഗം ആണെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.
മുസ്ലീം ലീഗ് വർഗ്ഗീയ ശക്തിയുമായി ചേരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ALSO READ; കുന്നംകുളത്ത്‌ മൊബൈൽ ഷോപ്പ്‌ ജീവനക്കാർക്ക്‌ നേരെ ഗുണ്ടാ ആക്രമണം; മൂന്ന് പേർക്ക്‌ പരിക്ക്

“തൃശൂർപൂരം കലക്കാനുള്ള ശ്രമം നടത്തി, പക്ഷെ പൂരം കലക്കാൻ സാധിച്ചില്ല .മതനിരപേക്ഷ സമൂഹത്തിന് ഉത്കണ്ഠ ഉണ്ടാക്കുന്ന സമീപനമാണ് ലീഗിൻ്റെതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.കെ സുധാകരൻ്റെ ഭീഷണി പ്രസംഗത്തെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല.
ഞാനോ മറ്റ് സിപിഎം നേതാക്കളോ ആയിരുന്നു ഇത്തരത്തിൽ പറഞ്ഞതെങ്കിൽ മാധ്യമങ്ങൾ മാസങ്ങളോളം ആഘോഷിക്കുമായിരുന്നു”- എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News