കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും പഴയ കോലീബി സഖ്യത്തിലേക്ക് നീങ്ങുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും ഒന്നിച്ചുചേരുന്നതിനുവേണ്ടി സിപിഐഎമ്മിനെ പൊതുശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും സിപിഐഎമ്മിന്റെ മുഖ്യശത്രു ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read : ഇന്ത്യയുടെ നടപടിയിൽ ആശങ്ക; കാനഡയെ പിന്തുണച്ച് യുഎസും യുകെയും
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബാക്കി പാര്‍ട്ടിയെല്ലാം മൃദുഹിന്ദുത്വം കളിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കേണ്ട സംസ്ഥാനങ്ങളില്‍ മറ്റു പാര്‍ട്ടികളുമായി കോണ്‍ഗ്രസിന് യോജിപ്പിലെത്താനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും കോൺഗ്രസും ഒന്നിച്ച് ചേരാൻ വേണ്ടി എൽഡിഎഫിനെ തോൽപ്പിക്കാൻ നടക്കുകയാണ്. ഇന്ത്യാ മുന്നണിയെ ഇത് ബാധിക്കുമെന്ന് കോൺഗ്രസ് മനസിലാക്കുന്നില്ല. ബിജെപിയെ താഴെ ഇറക്കണമെന്ന് കോൺഗ്രസിന് ആത്മാർത്ഥമായ ആഗ്രഹമില്ലെന്നും അതുണ്ടെങ്കിൽ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് കോൺഗ്രസ് ശ്രമിക്കേണ്ടതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
Also Read : “ബിജെപിയെ തോല്‍പ്പിക്കണം, ഇടതുമുന്നണിക്ക് രാജ്യമെങ്ങും ഒറ്റനിലപാട്”: എംവി ഗോവിന്ദന്‍ മാസ്റ്റര്‍
ബി.ജെ.പി.യെ തകര്‍ക്കുന്നതില്‍ കോണ്‍ഗ്രസ് ദയനീയ പരാജയമാണ്. ബിജെപിയും യുഡിഎഫും പരസ്പരം സഹായകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ജെ.ഡി.എസ് കേരളാ ഘടകം ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിനോട് ഘടകവിരുദ്ധമായ നിലപാട് സ്വീകരിച്ചുകൊണ്ട് സംസ്ഥാന ഘടകം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നുവെന്നും അതില്‍ ധാര്‍മികക്കുറവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിക്ക് ഒപ്പം പോയ കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാടിന് ഒപ്പമില്ലാ എന്നാണ് കേരള ജെഡിഎസ് പ്രഖ്യാപിച്ചത്. ബിജെപിക്ക് ഒപ്പം ഞങ്ങൾ ഇല്ല എന്ന് ഉറപ്പിച്ച് പറയുകയാണ്. ഈ നിലപാട് എടുത്തവരെ ഒപ്പം കൂട്ടുന്നതിൽ എന്താണ് തെറ്റ്. ആ നിലപാടിനെ സ്വീകരിക്കുകയല്ലേ വേണ്ടത്. മന്ത്രിമാരെ പുറത്താക്കാത്തത്തിൽ ധാർമികത പ്രശ്നം ഒന്നുമില്ല. മന്ത്രിയെ മാറ്റേണ്ട ഒരു സാഹചര്യവും നിലവിലെന്നും കേരളത്തിൽ അവർ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതാണ് ശ്രദ്ധേയമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജെഡിഎസിന്‍റെ ജനറല്‍ സെക്രട്ടറി ആരാണെന്ന് തീരുമാനിക്കേണ്ടത് അവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here