ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്റേത് വിലകുറഞ്ഞ രീതിയെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിലും വലിയ വെല്ലുവിളി ഗവര്‍ണര്‍ നേരത്തെ നടത്തിയിട്ടുണ്ടെന്നും ഭരണഘടനാപരമായ ഉത്തരവാദിത്വം ഒരിക്കലും നിര്‍വഹിക്കാന്‍ ഗവര്‍ണര്‍ക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ട്. എന്നിട്ടും മലപ്പുറം പ്രയോഗവുമായി ഗവര്‍ണര്‍ രംഗത്ത് എത്തിയിരിക്കുന്നുവെന്നും ഗവര്‍ണറുടേത് വെല്ലുവിളിയായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ എന്തിനാണ് ആ പദവിയില്‍ ഇരിക്കുന്നത് എന്ന് ഗവര്‍ണര്‍ തന്നെ ആലോചിക്കട്ടെ എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ അറിയാന്‍ ഗവര്‍ണര്‍ സമീപിക്കേണ്ടത് കേന്ദ്രസര്‍ക്കാരിനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.. ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ്ഖാന് അയച്ച മറുപടി കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന സ്വര്‍ണം പിടികൂടേണ്ട ഉത്തരവാദിത്വം കേന്ദ്രത്തിനു കീഴിലുള്ള കസ്റ്റംസിനാണ്. നികുതിവെട്ടിച്ചുള്ള സ്വര്‍ണം എത്തുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനല്ല.
കള്ളക്കടത്ത് നികുതി ചോര്‍ച്ചയ്ക്കൊപ്പം ക്രമസമാധാന പ്രശ്നങ്ങളുമുണ്ടാക്കുന്നതിനാല്‍ സംസ്ഥാന പൊലീസ് ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. വിമാനത്താവളത്തിലെ പരിശോധന വെട്ടിച്ച് സ്വര്‍ണം എത്തുന്നത് കസ്റ്റംസിന്റെ വീഴ്ചയാലാണെന്നും മുഖ്യമന്ത്രി കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here