മോന്‍സണ്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസില്‍ കെ സുധാകരനെതിരെ മൊഴിയുണ്ട്; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

മോന്‍സണ്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസില്‍ പീഡനം നടക്കുമ്പോള്‍ കെ സുധാകരന്‍ വീട്ടിലുണ്ടായിരുന്നെന്ന അതിജീവിതയുടെ മൊഴി ഗൗരവമുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പോക്‌സോ കേസിലും സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ടെന്നും ഗൂഢാലോചന നടത്തി റിപ്പോര്‍ട്ടുണ്ടാക്കാന്‍ അവകാശമില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

മോന്‍സണ്‍ മാവുങ്കല്‍ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത പറഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞിട്ടും സഹായിച്ചില്ലെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. പോക്സോ കേസുമായി ബന്ധപ്പെട്ടും സുധാകരനെ ചോദ്യംചെയ്യേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ പറയുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സുധാകരന്‍ അവിടെ ഉള്ളപ്പോഴാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പറയുന്നത്. ആ കേസിലാണ് മോന്‍സണെ ശിക്ഷിച്ചത്. വളരെ ഗൗരവകരമായ വിഷയമാണിതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

Also Read: പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവിതാവസാനം വരെ തടവ്

ആര്‍ക്കെതിരെയും കേസ് എടുക്കണമെന്ന് പാര്‍ട്ടിക്ക് നിര്‍ബന്ധമില്ല. തെറ്റ്‌ചെയ്തിട്ടുണ്ടെങ്കില്‍ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും വി ഡി സതീശന്റെ കേസുമായി ബന്ധപ്പെട്ട് ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു. SFI നേതാവിനെതിരെ ഗൂഢാലോചന നടത്തി തെറ്റായ വാര്‍ത്ത നല്‍കി. അതിലാണ് കേസ് എടുത്തത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌റിപ്പോര്‍ട്ട് ചെയ്യാന്‍ അവകാശം ഉണ്ട്, എന്നാല്‍ ഗൂഢാലോചന നടത്തി റിപ്പാര്‍ട്ട് ഉണ്ടാക്കാന്‍ അവകാശം ഇല്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസ് എടുക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല. എല്ലാ മാധ്യമസ്വാതന്ത്ര്യവും ഇല്ലാതാക്കുന്ന ആളായി തന്നെ അവതരിപ്പിച്ചു. മനോരമയാണ് ഈ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരം കേസരിയില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍ മാസ്റ്റര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News