‘കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം; കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് ആരുടേയും സര്‍ട്ടിഫിക്കറ്റിലല്ല’: എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ ആഞ്ഞടിച്ചു.

Also read- ഭാര്യയുമായി വിവാഹേതര ബന്ധമെന്ന് സംശയം; സുഹൃത്തിന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ച് യുവാവ്; അറസ്റ്റ്

നമുക്കെതിരെ എന്ത് വാര്‍ത്ത ഉത്പാദിപ്പിക്കാന്‍ കഴിയും എന്ന ചിന്തയിലാണ് ഒരോ ദിവസവും മാധ്യമങ്ങള്‍ വരുന്നത്. കേരളത്തിലെ മാധ്യമങ്ങളെ പോലെ മാര്‍ക്‌സിസ്റ്റ് വിരുദ്ധ വാര്‍ത്ത ചമയ്ക്കുന്ന മാധ്യമങ്ങള്‍ ലോകത്ത് മറ്റൊരിടത്തുമില്ലെന്നും ആരുടെയും സര്‍ട്ടിഫിക്കറ്റിലല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Also read- വന്ദേഭാരതില്‍ യുവാവ് ടിക്കറ്റെടുക്കാതെ ശുചിമുറിയില്‍ കയറിയിരുന്ന സംഭവം; റെയില്‍വേയ്ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടം

കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരേയും ഗോവിന്ദന്‍ മാസ്റ്റര്‍ ആഞ്ഞടിച്ചു. ക്രിമിനല്‍ കേസ് എന്തിനാണ് കോണ്‍ഗ്രസ്  രാഷ്ട്രീയമായി നേരിടുന്നതെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിച്ചു. തട്ടിപ്പ് വഞ്ചന കേസുകള്‍ എങ്ങനെയാണ് രാഷ്ട്രീയമായി നേരിടുക? ജനങ്ങളുടെ മുന്നില്‍ കെപിസിസി അധ്യക്ഷന്‍ പരിഹാസ്യനായി നില്‍ക്കുകയാണ്. താന്‍ പറഞ്ഞതില്‍ കൂടുതല്‍ കാര്യങ്ങള്‍ സുധാകരന്‍ തന്നെ പറഞ്ഞിട്ടുണ്ട്. കേസിനെ രാഷ്ട്രീയമായി നേരിടുമെന്നു പറഞ്ഞതില്‍ അര്‍ത്ഥമില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News