‘ഗണപതി പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപപ്പെട്ടുവെന്ന് പറഞ്ഞത് മോദി; വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെ മേല്‍ കുതിര കയറരുത്’; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഗണപതി പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപപ്പെട്ടുവെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെ മേല്‍ കുതിര കയറരുതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഗണപതി ക്ഷേത്രത്തിലെ വഴിപാട് നല്ല കാര്യമാണ്. എന്നാല്‍ അത് രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നത് ശരിയല്ല. ഗണപതിയെ മിത്തായി അവതരിപ്പിക്കാം. എന്നാല്‍ ഇത് ചരിത്രത്തിന്റെ ഭാഗമാക്കുന്നത് തെറ്റാണ്. വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെ മേല്‍ കുതിര കയറരുതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Also Read- ‘സ്പീക്കറുടെ പ്രസംഗം വളച്ചൊടിച്ച് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം; കാവിവത്ക്കരണത്തെ ശക്തമായി എതിര്‍ക്കും’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പരശുരാമന്‍ മഴുവെറിഞ്ഞ് ഉണ്ടാക്കിയ കേരളം ബ്രാഹ്‌മണരെ ഏല്‍പ്പിച്ചു എന്നാണ് പ്രചാരണം. ഇത് ഐതിഹ്യമാണ്. ഇത് തെറ്റാണെന്ന് പറഞ്ഞ് ചട്ടമ്പിസ്വാമികള്‍ പുസ്തകം എഴുതി. വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെ മേല്‍ കുതിര കയറരുത്. കോണ്‍ഗ്രസിന് വേണ്ടി ബിജെപി പറയുന്നു, ബി ജെ പിക്ക് വേണ്ടി കോണ്‍ഗ്രസ് പറയുന്നു എന്നതാണ് അവസ്ഥ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുന്ന വിചാരധാര ഗോള്‍വാര്‍ക്കറുടേതാണ്. സയന്‍സിനെ സയന്‍സായും മിത്തിനെ മിത്തായും കാണണം. തെറ്റായ പ്രവണതകളെ വെച്ചുപൊറുപ്പിക്കാന്‍ പറ്റില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Also Read- ആരോഗ്യം മുഖ്യം; പുതിയ ചീഫ് ഫിറ്റ്‌നസ് ഓഫീസറെ നിയമിച്ച് സൊമാറ്റോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News