ഏകീകൃത സിവില്‍ കോഡ്; ഭരണഘടനാപരമായ ചുമതല മോദി നിര്‍വഹിക്കുന്നില്ലെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ഭരണഘടനാപരമായ ചുമതല മോദി നിര്‍വഹിക്കുന്നില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. വിഷയം പൊതുയോഗത്തില്‍ അവതരിപ്പിച്ചത് തെരഞ്ഞെടുപ്പ് ലാഭത്തിന് വേണ്ടിയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കുറ്റപ്പെടുത്തി. ഏകീകൃത സിവില്‍ കോഡിനെതിരായ ജനകീയ സെമിനാറിലാണ് ഗോവിന്ദന്‍ മാസ്റ്റര്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്.

Also Read- ബൈക്ക് കയറ്റി എലിയെ കൊന്ന യുവാവിനെ അറസ്റ്റ് ചെയ്തു, സംഭവം വിവാദമായപ്പോൾ അറസ്റ്റ് പിൻവലിച്ചു

മോദി സര്‍ക്കാര്‍ ഭരണത്തിലെത്തിയിട്ട് ഒന്‍പത് വര്‍ഷം കഴിഞ്ഞു. ഈ കാലയളവിലാണ് ലോ കമ്മീഷനെ നിയമിച്ചത്. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ച ലോ കമ്മീഷന്‍, ഇന്നത്തെ സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡ് അനിവാര്യമായ ഘടകമല്ലെന്നാണ് പറഞ്ഞത്. പൊതു തെരഞ്ഞെടുപ്പില്‍ മോദി ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് പറഞ്ഞത് രാഷ്ട്രീയ അജണ്ടവെച്ചാണ്. കര്‍ണാടക, ദില്ലി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ ബിജെപി തോറ്റതോടെ ബിജെപി ഭയന്നു. ഇതാണ് നിലവില്‍ ഏകീകൃത സിവില്‍ കോഡ് ഉയര്‍ത്തിപ്പിടിക്കാന്‍ കാരണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Also Read- ‘കുക്കികൾ കുടിയാന്മാരാണ്, അവർ തുടച്ചുനീക്കപ്പെടും’: മെയ്തേയ് നേതാവിന്റെ പ്രസ്താവന വൈറലാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News