ദരിദ്രരെയും അതിദരിദ്രരെയും കണ്ടെത്താനാണ് സിപിഐഎം ശ്രമിക്കുന്നത്: ഗോവിന്ദന്‍ മാസ്റ്റര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ അടുത്ത 50 വര്‍ഷമാണ് നോക്കികാണുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തെ പുതിയ കേരളമാക്കി മാറ്റണം. ദരിദ്രരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദാനിയേയും അംബാനിയേയും ആണ് നരേന്ദ്രമോദി ദത്തെടുക്കുന്നത്. അതിലൂടെ രാജ്യത്ത് പാവപ്പെട്ടവര്‍ വീണ്ടും പാവപ്പെട്ടവരാകുകയാണെന്നും ദരിദ്രരെയും അതിദരിദ്രരെയും കണ്ടെത്താനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാര്‍ 64006 അതിദരിദ്രരെ ദത്തെടുക്കുന്നു. ഞാനാണ് കുടുംബം പോറ്റുന്നത് എന്നതില്‍ നിന്നും മാറി നമ്മളാണ് കുടുംബം പോറ്റുന്നത് എന്ന നിലയില്‍ സ്ത്രീകള്‍ മാറണം. കേരളത്തില്‍ സ്ത്രീ സമത്വം നടപ്പാക്കാന്‍ ഒരു പ്രയാസവുമില്ലെന്നും രാഷ്ട്രപതി പോലും സ്ത്രീ മുന്നേറ്റത്തില്‍ കേരളത്തെ അഭിനന്ദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News