ഡോ.വന്ദനയുടെ കൊലപാതകം സര്‍ക്കാര്‍ വിരുദ്ധ ക്യാംപയിന്‍ ആക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തൊഴില്‍ സുരക്ഷക്കായി നിയമ നിര്‍മാണതിനുള്ള ഒരുക്കത്തിലാണ് സര്‍ക്കാരെന്നും സര്‍ക്കാര്‍ എല്ലാം ചെയ്യുന്നുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
കഴിഞ്ഞ സമ്മേളനത്തില്‍ പ്രതിപക്ഷം ഒന്നും ചെയ്യാന്‍ ശ്രമിച്ചില്ല. പ്രതിപക്ഷം കര്‍ത്തവ്യം നിര്‍വഹിക്കുന്നില്ലെന്നും എല്ലാ വികസനത്തെയും പ്രതിപക്ഷം എതിര്‍ക്കുകയാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തുറന്നടിച്ചു.
അതേസമയം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അധിഷേപ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഗ്ലിസറിന്‍ പരാമര്‍ശത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ ഗവണ്‍മെന്റ് വിരുദ്ധ പ്രചാരവേലയുടെ ഭാഗമാണ് തിരുവഞ്ചൂരിന്റെ പരാമര്‍ശം. അതിനോട് പ്രതികരിക്കാനില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ളഒരു തരത്തിലുള്ള അതിക്രമവും അംഗീകരിക്കാന്‍ കഴിയില്ല. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടിയാണ് ഇന്നലെ എടുത്തത്. ജനകീയ പ്രതിരോധ ജാഥയുടെ ഘട്ടത്തില്‍ തന്നെ ഡോക്ടര്‍മാര്‍ തന്നോട് ആശുപത്രി സംരക്ഷണ നിയമം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍. ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകും എന്നും അദ്ദേഹം അറിയിച്ചു.
വന്ദനയുടെ കൊലപാതവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ കളളപ്രചരണമാണ് നടത്തുന്നത് പ്രതിപക്ഷവും ആ പ്രചരണം ഏറ്റെടുക്കുന്നതായി ഗോവിന്ദന്‍ മാസ്റ്റര്‍ കുറ്റപ്പെടുത്തി. മന്ത്രിക്കെതിരായ വിമര്‍ശനം സര്‍ക്കാരിനെ ലക്ഷ്യമിട്ടുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here