എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ കാര്യത്തില്‍ ആദ്യം മുതല്‍ക്കേ പാര്‍ട്ടി ശക്തമായ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.
സിപിഐഎം എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിമിനലുകളെ കോണ്‍ഗ്രസ് ഒപ്പം ചേര്‍ത്ത് നിര്‍ത്തുന്നുവെന്നും കൊലപാതകികളെയും ക്രിമിനലുകളെയും കോണ്‍ഗ്രസ് സംരക്ഷിക്കുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
Also Read : ‘യുഡിഎഫ് തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നു, ഇതിനെ നിയമപരമായി നേരിടും’: എൽഡിഎഫ് കൺവീനർ സികെ ശശീന്ദ്രൻ
പാലക്കാട് കോണ്‍ഗ്രസില്‍ ക്രിമിനല്‍ സംഘങ്ങളും ഉണ്ട്. എല്ലാവരും ക്രിമിനല്‍ സംഘങ്ങള്‍ അല്ല പക്ഷേ ക്രിമിനല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി നിരവധി കൊലക്കേസ് പ്രതികള്‍ കോണ്‍ഗ്രസിന് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ക്രിമിനല്‍ സംഘങ്ങളെ കൂടിച്ചേര്‍ത്തുകൊണ്ട് പ്രചാരണം മുന്നോട്ടു കൊണ്ടുപോവുകയാണ് കോണ്‍ഗ്രസ്. പാലക്കാട് റെയ്ഡില്‍ നടപടി പൂര്‍ത്തിയാക്കേണ്ടത് കളക്ടറാണെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്വം കളക്ടര്‍ക്കും പൊലീസിനുമാണെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here