അൻവറിന്റെ ആരോപണങ്ങൾ എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ലക്ഷങ്ങളെ അണിനിരത്തി നടത്തുമെന്ന് പറഞ്ഞതല്ലാം ഒതുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
“അൻവർ ഉന്നയിച്ച വിഷയങ്ങൾക്കെല്ലാം ജനങ്ങൾക്ക് വ്യക്തത വന്നു.
ആദ്യം ഉന്നയിച്ച വിഷയങ്ങളിലെല്ലാം നടപടി സ്വീകരിച്ചു. മലപ്പുറം ജില്ലയിലെ പോലീസിൽ സമൂലമായ മാറ്റങ്ങൾ വരുത്തി.മറ്റു വിഷയങ്ങൾ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. റിപ്പോർട്ട് കിട്ടി മണിക്കൂറുകൾക്കകം തന്നെ അജിത് കുമാറിന് സ്ഥാനത്തുനിന്നും മാറ്റി. മറ്റു അന്വേഷണങ്ങൾ ഇപ്പോഴും തുടരുകയാണ്”- ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ അന്വേഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി .ജമാഅത്തെ ഇസ്ലാമിയാണ് ഇതിൽ പ്രചാരണം നടത്തിയത് എന്ന് ആരോപിച്ച അദ്ദേഹം ആർഎസ്എസ് നേതാക്കളുമായി ജമാഅത്തെ ഇസ്ലാമി ദേശീയ ജനറൽ സെക്രട്ടറി നടത്തിയെന്നും ആരോപിച്ചു.ജമ്മു കശ്മീരിൽ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ തരിഗാമിയെ തോൽപ്പിക്കാനിറങ്ങിയത് ബിജെപി ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടാണ് എന്ന് എംവി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here