‘രാഹുൽ ഗാന്ധി വയനാട്ടിലെ വിസിറ്റിങ് പ്രൊഫസർ’, സ്വന്തം കൊടി ഉപയോഗിക്കാൻ കഴിയാത്ത രാഹുൽ എങ്ങനെ ഫാസിസത്തെ പ്രതിരോധിക്കും? എം വി ഗോവിന്ദൻ മാസ്റ്റർ

വിസിറ്റിങ് പ്രൊഫസറെ പോലെയാണ് വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ലീഗിൻ്റെ കൊടി ഒഴിവാക്കാനാണ് കോൺഗ്രസിൻ്റെ കൊടിയും വയനാട്ടിൽ ഒഴിവാക്കിയതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ചേലക്കരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രിക സമർപ്പിക്കുമ്പോൾ സ്വന്തം കൊടി ഉപയോഗിക്കാൻ കഴിയാത്ത രാഹുൽ ഗാന്ധി എങ്ങനെ ഫാസിസത്തെ പ്രതിരോധിക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.

ALSO READ: ‘പൊതു ഇടങ്ങളിൽ പ്രതിഷേധിക്കാൻ കഴിയാത്തവർ വീടുകളിൽ’, കെജ്‌രിവാളിന്റെ അറസ്റ്റിൽ ആം ആദ്മി ആഹ്വാനം ചെയ്ത നിരാഹാര സമരം ഇന്ന്

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് രാത്രി ആലോചിച്ച ശേഷം രാവിലെ അഭിപ്രായം പറയാം എന്നു പറഞ്ഞ കോൺഗ്രസ് അദ്ധ്യക്ഷൻ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. രാഹുൽ ഗാന്ധിയും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. നൂറുകണക്കിന് പ്രവർത്തകരാണ് ചേലക്കരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലും ബസ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുസമ്മേളനത്തിലും പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News