‘വ്യാജരേഖ ഉണ്ടാക്കിയ പ്രസിഡന്റിന്റെ പേരെന്താ മക്കളേ…?’; ഗോവിന്ദന്‍ മാഷിന്റെ ചോദ്യവും മാധ്യമ പ്രവര്‍ത്തകരുടെ ഉത്തരവും, തുടര്‍ന്ന് കൂട്ടച്ചിരി

സംസ്ഥാന സെക്രട്ടറിയറ്റ് ചേര്‍ന്ന ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ഒരു ചോദ്യം ഏവരെയും പൊട്ടിച്ചിരിപ്പിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ആ ചോദ്ത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത്.

ലോക് സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകരയില്‍ ശൈലജ ടീച്ചര്‍ക്കെതിരെ നടന്ന വ്യക്തിഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം വന്നപ്പോഴായിരുന്നു ഗോവിന്ദന്‍ മാഷ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് രസകരമായ ഒരു ചോദ്യം ഉന്നയിച്ചത്.

ഇവരെല്ലാം ചേര്‍ന്നിട്ടാണ് ഇതെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റേ.. നമ്മടെ രേഖ കൃത്രിമം ഉണ്ടാക്കിയ പ്രസിഡന്റ് ഉണ്ടല്ലോ.. ആരാന്ന്..? എന്ന് മാഷ് ചോദിച്ചപ്പോഴേക്കും മാധ്യമപ്രവര്‍ത്തകര്‍ പെട്ടന്നുതന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് ഉറക്കെ പറയുകയായിരുന്നു. ആ! അങ്ങനെ പറയുമ്പോത്തന്നെ നിങ്ങള്‍ക്കെല്ലാര്‍ക്കും കാര്യം മനസ്സിലായല്ലോ എന്നാണ് ചിരിയോടെ മാഷ് അവര്‍ക്ക് നല്‍കിയ മറുപടി. ഇതുകേട്ട് വാര്‍ത്താസമ്മേളനത്തിലെത്തിയ മാധ്യമപ്രവര്‍ത്തകരെല്ലാം പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News