‘കള്ളം എല്ലാം പൊളിഞ്ഞു പാളീസായി, രാഹുൽ നുണ പരിശോധന നടത്തട്ടെ’; എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master

രാഹുൽ മങ്കൂട്ടത്തിൽ കള്ളം പറയുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അത് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നതെന്നും രാഹുലിന്റെ കള്ളമെല്ലാം പൊളിഞ്ഞ് പാളീസായെന്നും അദ്ദേഹം വിമർശിച്ചു. ‘ബാഗിൽ കള്ളപ്പണം ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.അതിൽ നിന്ന് പിന്നോട്ട് പോകുന്നില്ല. പറഞ്ഞതിൽ നിന്നെല്ലാം അവർ പിന്നോട്ട് പോയി.രാഹുൽ നുണ പരിശോധന നടത്തട്ടെ.”- അദ്ദേഹം പറഞ്ഞു.എന്തൊക്കെയോ മറയ്ക്കാൻ ഉണ്ടെന്ന് വ്യക്തമായി എന്നും പരമ അബദ്ധത്തിലാണ് രാഹുൽ ചാടിയിരിക്കുന്നത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ബിജെപിയും കോൺഗ്രസും ഒരുപോലെ കുഴൽപ്പണവിവാദത്തിൽ വീണതായി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കുഴൽപ്പണമിറക്കിയതിനെക്കുറിച്ച്‌ പുതിയ വെളിപ്പെടുത്തലുകൾ പുനരന്വേഷണത്തിന് വഴിതുറക്കുകയാണ്‌.ജനങ്ങൾക്കൊപ്പംനിന്ന് പ്രവർത്തിച്ച് അവരുടെ വിശ്വാസം ആർജിക്കുന്നതിനുപകരം പണം കൊടുത്ത് വോട്ടുവാങ്ങാനാണ് ഇരുകക്ഷികളും ശ്രമിക്കുന്നത്.

Also Read; മാങ്കൂട്ടത്തില്‍ കാറില്‍ കയറുന്ന ദൃശ്യമെങ്ങനെ സിപിഐഎമ്മിന്റേതാകും മനോരമേ… നീലപ്പെട്ടി, എന്റെ പെട്ടി, ഫെനിയുടെ പെട്ടി..; അഡ്വ. കെ അനില്‍കുമാറിന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാകുന്നു!

ബൂർഷ്വാ രാഷ്ട്രീയ കക്ഷികളുടെ പതിവ് രീതിയാണിത്. നവഉദാരനയം സ്വീകരിക്കപ്പെട്ടതോടെയാണ് ജനാധിപത്യ പ്രക്രിയയിലും പണത്തിന്റെ സ്വാധീനം വർധിച്ചത്. തെരഞ്ഞെടുപ്പിൽ മാത്രമല്ല, എംഎൽഎമാരെയും എംപിമാരെയും വിലയ്‌ക്കു വാങ്ങാനും മന്ത്രിസഭകൾ അട്ടിമറിക്കാനുംവരെ കുഴൽപ്പണവും കള്ളപ്പണവും ബിജെപിയും കോൺഗ്രസും ഉപയോഗിക്കാറുണ്ട്. കോൺഗ്രസാണ് ഇതിന് തുടക്കമിട്ടതെങ്കിലും ബിജെപി അവരെ കടത്തിവെട്ടിയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News