‘രാജ്യത്തിന്റെ പേര് മാറ്റുന്നതിന് പിന്നില്‍ ആര്‍എസ്എസ്; ജനാധിപത്യപരമായ ഒരു ചര്‍ച്ചയും നടന്നില്ല’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

രാജ്യത്തിന്റെ പേര് മാറ്റുന്നതിന് പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇന്ത്യ എന്ന പദം വേണ്ട എന്നാണ് അവരുടെ തീരുമാനം. ഇത് സംബന്ധിച്ച് ജനാധിപത്യപരമായ ഒരു ചര്‍ച്ചയും നടന്നില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

also read- അതിഥികളിൽ നിന്ന് ഇന്ത്യയുടെ യാഥാർത്ഥ്യം മറച്ചുവെക്കേണ്ട ആവശ്യമില്ല; ചേരികൾ മറച്ച കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ആര്‍എസ്എസ് തീരുമാനിക്കുന്നത് അതേപടി നടപ്പാക്കുന്ന സേച്ഛാധിപത്യമാണിത്. ചില മലയാള പത്രങ്ങളുടെ തലക്കെട്ടുകള്‍ പോലും തീരുമാനിക്കന്നത് കോണ്‍ഗ്രസ് നിയമിച്ച ഇവന്റ് മാനേജ്‌മെന്റ് ടീമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണവും അദ്ദേഹം നടത്തി. ഇടത് തോല്‍വിക്ക് കാരണം സഹതാപ തരംഗമാണ്. ഇടത് അടിത്തറ തകര്‍ന്നിട്ടില്ല. പാര്‍ട്ടി വോട്ടുകള്‍ നഷ്ടപ്പെട്ടില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി ആവര്‍ത്തിക്കുമെന്നത് യുഡിഎഫ് നേതാക്കളുടെ സ്വപ്നം മാത്രമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

also read- ദില്ലിയില്‍ മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News