സ്പീക്കര്‍ ഷംസീറിന്റെ പ്രസംഗം വളച്ചൊടിച്ച് ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിനെതിരെ ജാഗ്രത വേണം. ഏതെങ്കിലും മതത്തിനോ വിശ്വാസികള്‍ക്കോ എതിരായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം. കാവിവത്ക്കരണത്തെ ശക്തമായി എതിര്‍ക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
Also Read- ഹരിയാന സംഘര്‍ഷം; വിഎച്ച്പി, ബജ്റംഗ്ദള്‍ റാലികള്‍ തടയണം, സുപ്രീംകോടതിയില്‍ ഹര്‍ജി
വിശ്വചരിത്രാവലോകം, ഇന്ത്യയെ കണ്ടെത്തല്‍ എന്നി പുസ്തകങ്ങള്‍ കോണ്‍ഗ്രസുകാര്‍ വായിക്കണം. നെഹ്‌റു തികഞ്ഞ ഭൗതികവാദിയായിരുന്നു. എല്ലാ വിശ്വാസികളുടെയും വിശ്വാസം ഇല്ലാത്തവരുടെയും സ്വാതന്ത്ര്യം സംരക്ഷിക്കണം എന്നാണ് പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ വിശ്വാസികള്‍ ഉയര്‍ത്തുന്ന ചില നിലപാടുകളോട് വിയോജിപ്പുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
Also Read- കഞ്ചിക്കോട് കാർ തടഞ്ഞു നിർത്തി പണം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ
ഗണപതി ക്ഷേത്രത്തിലെ വഴിപാട് നല്ല കാര്യമാണ്. എന്നാല്‍ അത് രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നില്ലേ എന്ന് സ്വയം പരിശോധിക്കണം. ഗണപതിയെ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപപ്പെടുത്തിയതാണ് എന്ന് പറഞ്ഞത് പ്രധാനമന്ത്രിയാണ്. ഇത് മിത്തിന്റെ ഭാഗമായി അവതരിപ്പിക്കാം. എന്നാല്‍ ഇക്കാര്യങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാക്കുന്നത് തെറ്റാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here