തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ വിജയം തടയാന്‍ ബിജെപിയുമായി കൂട്ടുകൂടാന്‍ യുഡിഎഫ് ശ്രമിച്ചു: ഗോവിന്ദന്‍ മാസ്റ്റര്‍

MV Govindan master

വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ മറികടക്കുന്നതിന് മതനിരപേക്ഷ ശക്തികള്‍ ജാഗ്രത പാലിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തില്‍ എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താനുള്ള നടപടിയാണ് യുഡിഎഫും ബിജെപിയും സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി വയനാട് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ പ്രഭ ഇത്തവണ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ഇല്ല. കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കുന്നതിന് വേണ്ടി തൃശൂരില്‍ സിപിഐഎമ്മിനെതിരെ ഒരു മറയുമില്ലാതെ ഇഡിയെ ഉപയോഗിച്ച് ഇടപെട്ടു. എല്‍ഡിഎഫിന്റെ വിജയം തടയുന്നതിന് വേണ്ടി ബിജെപിയുമായും കൂട്ടുകെട്ടിന് യുഡിഎഫ് ശ്രമിച്ചുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Also Read :  ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ

ഇതിന്റെ തെളിവുകള്‍ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. വടകരയില്‍ ഇതിന് ധാരണയുണ്ടായിരുന്നു. ഷാഫി വടകരയില്‍ ജയിച്ചാല്‍ പാലക്കാട് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാം എന്നതായിരുന്നു യുഡിഎഫിന്റെ ഉറപ്പ്. കൂടാതെ വര്‍ഗീയ പ്രചരണങ്ങള്‍ക്കൊപ്പം അശ്ലീലപ്രചരണവും വടകരയില്‍ നടത്തി.

ഇതിനെയെല്ലാം ജനങ്ങള്‍ ഫലപ്രദമായി തള്ളിക്കളയും. തൃശ്ശൂരില്‍ ബിജെപിക്ക് മൂന്നാംസ്ഥാനത്ത് മാത്രമേ എത്താന്‍ സാധിക്കൂ. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ വര്‍ഗീയ ദ്രുവീകരണത്തിന് വടകരയില്‍ ശ്രമിച്ചു. ഇത് ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിക്കാന്‍ മികച്ച പ്രവര്‍ത്തനം വേണ്ടിവരും. വര്‍ഗീയ ശക്തികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും അതീവ ജാഗ്രത പുലര്‍ത്തണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here