‘പുതുപ്പള്ളിയില്‍ എ കെ ആന്റണി പോലും രാഷ്ട്രീയം പറഞ്ഞില്ല; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും പറയാന്‍ സഹതാപം മാത്രം’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പുതുപ്പള്ളിയില്‍ എ കെ ആന്റണി പോലും രാഷ്ട്രീയം പറഞ്ഞില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും പറയാന്‍ സഹതാപം മാത്രമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ വ്യക്തിത്വം ഹനിക്കുന്നതൊന്നും എല്‍ഡിഎഫ് ചെയ്തിട്ടില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കൈരളി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം.

also read- ‘നോണ്‍ ബിജെപി സ്റ്റേറ്റുകളെ കേന്ദ്രം അവഗണിക്കുന്നു; കേരളത്തിന് പണം നല്‍കുന്നില്ലായെന്നത് യാഥാര്‍ത്ഥ്യം’: കെ മുരളീധരന്‍ എംപി

കോണ്‍ഗ്രസ് വര്‍ഗീയതയോട് എടുത്ത മൃദുനിലപാട് ചര്‍ച്ചയാകുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പുതുപ്പള്ളി വര്‍ഗീയതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കും. പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടും. വിജയം ജെയ്ക്കിനൊപ്പമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

also read- പുതുപ്പള്ളിയിൽ സഹതാപത്തിന്റെ പേരിൽ വോട്ടുചെയ്താൽ വരും നാളുകളിൽ നിങ്ങൾ പശ്ചാത്തപിക്കേണ്ടിവരും; കെ ബി ഗണേഷ് കുമാർ

പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. കേന്ദ്രത്തിനെതിരെ മൃദുസമീപനം സ്വീകരിക്കുന്ന യുഡിഎഫിനെതിരെയും ഗോവിന്ദന്‍ മാസ്റ്റര്‍ രംഗത്തെത്തി. കേന്ദ്രത്തിനെതിരായ കൂട്ടായ്മയോട് യുഡിഎഫ് എംപിമാര്‍ സഹകരിച്ചില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News