നൂറിലധികം സീറ്റുകളോടെ മൂന്നാം തവണയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തും: ഗോവിന്ദന്‍ മാസ്റ്റര്‍

mv govindan master

നൂറിലധികം സീറ്റോടെ തുടര്‍ച്ചയായ മൂന്നാം തവണയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പാലക്കാട് യുഡിഎഫ് നേടിയത് നാണംകെട്ട രീതിയിലുണ്ടാക്കിയ ഭൂരിപക്ഷമാണ്. എല്ലാ വര്‍ഗീയ ശക്തികളെയും യോജിപ്പിച്ചുള്ള മഴവില്‍ സഖ്യമാണ് എല്‍ഡിഎഫിനെതിരെ മത്സരിച്ചതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Also Read : മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമി അമീറിനെ സന്ദര്‍ശിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതം; നടക്കുന്നത് വ്യാജ പ്രചാരണം

പാലക്കാട് എല്‍ഡിഎഫിനെതിരെ മത്സരിച്ചത് മഴവില്‍ സഖ്യമാണ്. സംസ്ഥാനത്ത് നൂറിലധികം സീറ്റോടെ തുടര്‍ച്ചയായ മൂന്നാം തവണയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ 6 പേരാണ് മുഖ്യമന്ത്രി കസേരക്കായി കാത്തിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സിപിഐഎം പേരൂര്‍ക്കട ഏര്യാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

Also Read : http://വഖഫ് വിഷയത്തിൽ കേന്ദ്രം നടത്തുന്നത് വഖഫ് ഭൂമി തട്ടിയെടുക്കാനുള്ള ശ്രമം, പക്ഷേ ആരെയും ഒഴിപ്പിക്കില്ലെന്ന് സർക്കാർ തീരുമാനിച്ചു; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News