തുവ്വൂര്‍ കൊലക്കേസ്; കള്ളക്കഥ പ്രചരിപ്പിച്ച പ്രതിപക്ഷ നേതാവിന്റെ നടപടി അപലപനീയമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തുവ്വൂര്‍ കൊലക്കേസില്‍ പ്രതി വിഷ്ണു മുന്‍ ഡിവൈഎഫ്‌ഐ നേതാവാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം പച്ചക്കള്ളമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കള്ളക്കഥ പ്രചരിപ്പിച്ച പ്രതിപക്ഷ നേതാവിന്റെ നടപടി അപലപനീയമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

also read- എ സി മൊയ്തീൻ എംഎല്‍എയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതം, ലക്ഷ്യം പുതുപ്പള്ളി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേസിലെ പ്രതി വിഷ്ണു പഠിക്കുമ്പോള്‍ തന്നെ കെഎസ്‌യു പ്രവര്‍ത്തകനാണ്. പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമായി. അങ്ങനെയുള്ള ആളെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഡിവൈഎഫ്‌ഐയുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുന്നത്. ഒരു മനുഷ്യനും അംഗീകരിക്കാന്‍ കഴിയാത്ത നരബലി നടത്തിയ ആളെയാണ് വി ഡി സതീശന്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

also read- ‘കേന്ദ്ര ഏജന്‍സികളെ കൂടി ഉള്‍പ്പെടുത്തി പാര്‍ട്ടിക്കെതിരെ കള്ളപ്രചാരണം’; വിമര്‍ശിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News