കൊണ്ടോട്ടി മുൻ എംഎൽഎ മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . മികച്ച നിയമസഭാ സാമാജികനും സഹകാരിയുമായിരുന്നു മുഹമ്മദുണ്ണി ഹാജി. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഒപ്പം ചേരുന്നു എന്ന് അനുശോചന സന്ദേശത്തിലൂടെ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
Also Read: മുൻ എംഎൽഎ കെ മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തിൽ സ്പീക്കർ എ എൻ ഷംസീർ അനുശോചനം രേഖപ്പെടുത്തി
മുൻ എംഎൽഎ കെ മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ അനുശോചനം രേഖപ്പെടുത്തി. കൊണ്ടോട്ടി നിയോജകമണ്ഡലത്തിൽ നിന്നും 12, 13 നിയമസഭകളിൽ അംഗമായിരുന്ന അദ്ദേഹം കോപ്പറേറ്റീവ് രംഗത്ത് ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
മുസ്ലിംലീഗിലെ ജനകീയ നേതാവായിരുന്ന അദ്ദേഹം നിയമസഭയിലും ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു എന്ന് സ്പീക്കർ അനുസ്മരിച്ചു. അദ്ദേഹത്തിൻറെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയി ചികിത്സയിൽ ആയിരുന്നു കെ മുഹമ്മദുണ്ണി ഹാജി. സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
2006,2011 നിയമസഭകളില്‍ കൊണ്ടോട്ടി നിയമസഭാംഗവുമായിരുന്നു. 13 വര്‍ഷത്തോളം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. റെയില്‍വേ അഡൈ്വസറി ബോര്‍ഡിലടക്കം അംഗമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here