നിത്യഹരിത ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ ഗസൽ ഗായകൻ പങ്കജ് ഉധാസിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് സംഗീത ലോകത്തെ ശ്രുതിമധുരമായ ശബ്ദമാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. തുടക്കകാലത്ത് മെലഡികളിലൂടെ ബോളിവുഡിൽ ശ്രദ്ധേയനായ അദ്ദേഹം പക്ഷേ ഗസലിന്റെ നനുത്ത പാതയാണ് തെരഞ്ഞെടുത്തത്.
ALSO READ: ഇന്ത്യന്‍ സൈനികരെ പറ്റി മുയ്‌സു പറഞ്ഞത് നുണ; മാലദ്വീപ് പ്രസിഡന്റിനെതിരെ മുന്‍മന്ത്രി
‘ചാന്ദി ജൈസെ രംഗ് ഹൈ തേരാ സോനേ ജൈസേ ബാൽ’ സംഗീതലോകത്ത് ശ്രദ്ധിക്കപ്പെട്ടതോടെ ഗസൽ രംഗത്ത് ചുവടുറപ്പിച്ച അദ്ദേഹത്തിന്റെ പാട്ടുകൾ സംഗീതാസ്വാദകരെ പിടിച്ചിരുത്തി. ഒരിക്കലും മാഞ്ഞുപോകുന്നതല്ല അദ്ദേഹത്തിന്റെ മധുരവും വികാരഭരിതവുമായ ശബ്ദവും പാട്ടുകളും. പങ്കജ് ഉധാസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ALSO READ: ‘കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അപൂർവ വ്യക്തിത്വത്തിനു ഉടമ’: മുഖ്യമന്ത്രി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here