കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കുവൈറ്റിലെ മലയാളികളുടെ ക്ഷേമത്തിനായി നടപടികള്‍ കൈക്കൊണ്ട ഭരണാധികാരിയെയാണ് അദ്ദഹത്തിന്റെ വേര്‍പാടിലൂടെ നഷ്ടമാകുന്നത്. കുവൈറ്റ് ജനതയ്ക്ക് എന്ന പോലെ കേരളത്തിനും അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണ്.
Also Read : കുവൈറ്റ് അമീറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
ഗള്‍ഫ് ബന്ധം ശക്തിപ്പെടുത്തുന്നതിനും അറബ്, ഇസ്ലാമിക് രാജ്യങ്ങളുടെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിലും ലോകത്താകെയും സുരക്ഷയും സമാധാനവും നിലനിര്‍ത്താന്‍ അദ്ദേഹം മുന്‍കയ്യെടുത്ത് പ്രവര്‍ത്തിച്ചിരുന്നു. ഗവര്‍ണര്‍, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി, സാമൂഹ്യ കാര്യ, തൊഴില്‍ മന്ത്രി എന്നീ നിലകളിലും ഉപപ്രധാന മന്ത്രി, കിരീടാവകാശി, അമീര്‍ എന്ന നിലയിലുമെല്ലാം കുവൈത്തിന്റെ പുരോഗതിയില്‍ തന്റേതായ മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി.
Also Read : കുവൈറ്റ് അമീര്‍ അന്തരിച്ചു
അര നൂറ്റാണ്ടിന്റെ ഭരണ പരിചയവുമായി അമീര്‍ പദവിയിലെത്തിയ അദ്ദേഹം കുവൈറ്റിലെ മലയാളികളുടെ കഴിവുകള്‍ കാര്യക്ഷമമായി ഉപയോഗപെടുത്തുന്നതിലും ശ്രദ്ധ പുലര്‍ത്തി. വിവേകശാലിയായ ഭരണാധികാരിയെയും കേരളത്തിന്റെ സുഹൃത്തിനെയുമാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കുവൈത്ത് ജനതയുടെ ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പുറപ്പെടുവിച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here