സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്റെ നിര്യാണത്തില്‍ അനുശോചിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. യോദ്ധയും നിര്‍ണയവും ഗാന്ധര്‍വവുമടക്കം എക്കാലവും ഓര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ സംഭാവന ചെയ്താണ് സംഗീത് ശിവന്റെ മടക്കം.
മലയാളത്തിന് പുറമെ ഹിന്ദി സിനിമാലോകത്തും അദ്ദേഹത്തിന് തന്റെ പ്രാഗത്ഭ്യം തെളിക്കാനായി. തിയറ്ററുകളെ ആഘോഷമാക്കി മാറ്റിയ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ കയ്യടി നേടി. ഛായാഗ്രാഹകനായും നിര്‍മാതാവായും സിനിമാ മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ സംഗീത് ശിവന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും സിനിമാലോകത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
Also Read : ‘ഗാന്ധര്‍വ’ സംവിധായകന് വിട; സംഗീത് ശിവന്‍ അന്തരിച്ചു
മുംബൈലായിരുന്നു സംഗീത് ശിവന്‍റെ അന്ത്യം. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ബോളിവുഡിലും ഇദ്ദേഹം ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രമുഖ ഛായഗ്രാഹകന്‍ സന്തോഷ് ശിവനും, സംവിധായകനായ സഞ്ജീവ് ശിവനും ഇദ്ദേഹത്തിന്റെ സഹോദരന്മാരാണ്.
പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്റെ മകനായി 1959 ലാണ് സംഗീത് ശിവന്‍ ജനിച്ചത്. എംജി കോളേജ്, മാര്‍ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here