ബിജെപിക്ക് കടന്നുചെല്ലാൻ പറ്റാത്ത മേഖലയിൽ ഉപജാപക സംഘത്തെ ഉപയോഗിച്ച് സ്വാധീനിക്കുന്നു, ഇതിന്റെ തെളിവാണ് കലാമണ്ഡലം ഗോപി ആശാൻ വിഷയത്തിൽ ഉണ്ടായത്: എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിക്ക് കടന്നു ചെല്ലാൻ പറ്റാത്ത മേഖലയിൽ ഉപജാപ സംഘത്തെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ തെളിവാണ് കലാമണ്ഡലം ഗോപി ആശാൻ വിഷയത്തിൽ ഉണ്ടായത് എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.

ALSO READ: ‘നിങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയാണോ വാദിക്കുന്നത്’; ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.ബിജെപി 20 സീറ്റിലും മൂന്നാം സ്ഥാനത്ത് പോകും. വന്യമൃഗ ആക്രമണ പ്രശ്നങ്ങളിൽ എന്നും ജനങ്ങൾക്കൊപ്പം നിന്നിട്ടുള്ളത് ഇടതുപക്ഷമാണ്.വന്യജീവി ആക്രമണത്തിൽ മാത്രമല്ല ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയത്തിലും ഭരണമുള്ളപ്പോഴും ഭരണമില്ലാത്ത ഘട്ടത്തിലും ഇടതുപക്ഷം ജനങ്ങൾക്കൊപ്പം നിന്നിട്ടുണ്ട്.

ജനങ്ങളിൽ നിന്ന് പണം സ്വീകരിച്ച് തെരഞ്ഞെടുപ്പിന് നേരിടുന്ന വേറെ ഏത് പാർട്ടിയാണ് ഇന്ത്യയിലുള്ളത്. കുത്തകകളിൽ നിന്ന് പണം സ്വീകരിച്ചാണ് മറ്റുള്ളവർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.സിപിഐഎം ജനങ്ങളുടെ സഹായത്താലാണ് പ്രവർത്തനം സംഘടിപ്പിക്കുന്നത് എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: ‘കോൺഗ്രസ് മുക്ത ബിജെപിക്കായി പോരാടേണ്ട അവസ്ഥ’; വർഷങ്ങളായി ബിജെപിയിൽ പ്രവർത്തിക്കുന്നവരെ നേതൃത്വം അവഗണിക്കുന്നുവെന്ന് സി കെ പത്മനാഭൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News