മോദി കേരളത്തിൽ രണ്ടക്കം കടക്കുമെന്നു പറയുന്നത് കോൺഗ്രസുകാരെ കണ്ടിട്ടാണ് എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപി കേരളത്തിൽ ഒരു മണ്ഡലത്തിലും ജയിക്കില്ലെന്നത് ഗ്യാരന്റിയാണ്. ഇത് മോദിയുടെ ഗ്യാരന്റിയല്ല.മോദി കേരളത്തിൽ രണ്ടക്കം കടക്കുമെന്നു പറയുന്നത് കോൺഗ്രസുകാരെ കണ്ടിട്ടാണ് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.പൊന്നാനി പാർലമെൻ്റ് മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
തീവ്രവലതുപക്ഷ ശക്തികൾ ലോകമെമ്പാടും മേൽക്കൈ നേടുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.വലതുപക്ഷ തീവ്ര ശക്തികൾ ഒന്നാകെ പലസ്തീനെ പിന്തുണച്ചു.മാധ്യമങ്ങളെ ഉപയോഗിച്ച് ഹിന്ദുത്വ ആശയങ്ങളെ പ്രചരിപ്പിക്കുന്നു.രാജ്യത്തെ പരിമിതമായ സ്വാതന്ത്ര്യങ്ങൾ എടുത്തു കളഞ്ഞ് ജനങ്ങളെ വർഗീയവൽക്കരിക്കുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.ഇന്ത്യയുടെ ഭാവി നിർണയിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് ആണിത് എന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ എന്നത് ഹിന്ദുവുമായി ബന്ധമില്ല. വിശ്വാസവും വർഗീയതയും വേർതിരിച്ചു കാണണം. ഹിന്ദു ദാർശനികതയെ കയ്യൊഴിഞ്ഞു.വിശ്വാസിയ്ക്ക് വർഗീയവാദിയാവാൻ കഴിയില്ല.വർഗീയത പ്രചരിപ്പിയ്ക്കാൻ മതത്തെയും വിശ്വാസത്തെയും ഉപയോഗിക്കുന്നു. ഇന്ത്യയിൽ 37 ശതമാനം മാത്രമേ ബിജെപിയ്ക്ക് വോട്ടു ചെയ്തിട്ടുള്ളൂ. കോൺഗ്രസിൻ്റെ നയമേ പ്രശ്നമുള്ളൂവെന്നും ബിജെപിയെ തറ പറ്റിയക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നിതീഷ് കുമാർ പോയത് പ്രശ്നമാക്കേണ്ട, ഇത് ഒമ്പതാം തവണയാണ്. കോൺഗ്രസിൻ്റെ നയമേ പ്രശ്നമുള്ളൂ.കോൺഗ്രസിൻ്റെയും ബിജെപിയുടെയും ഒന്നാമത്തെ ശത്രു കേരളത്തിൽ സിപി ഐ എം ആണ്.അതിൽ അഭിമാനമേ ഉള്ളൂ ഇന്നലെ വരെ കോൺഗ്രസിനൊപ്പമുണ്ടായിരുന്ന പത്മജ മുഹൂർത്തം നോക്കി ബിജെപിയിൽ പോയി. ഇന്ത്യയിൽ മുഴുവൻ കേൾക്കുന്ന വാർത്ത മുഴുവൻ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ പോകുന്നതാണ്.ഇതിപ്പോൾ കേരളത്തിലും കേൾക്കുന്നു.ഇതിൽ സന്തോഷിക്കുന്നവരല്ല സിപിഐഎം എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഹിന്ദി മേഖലയിലെ കോൺഗ്രസിൻ്റെ ഏക സംസ്ഥാനം ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രിയുടെ രാമക്ഷേത്രത്തിലെ നിലപാട് എന്തായിരുന്നു. നിശ്ചയ ദാർഡ്യമുള്ള നിലപാട് വേണം.കമൽ നാഥിനെപ്പോലെ തീവ്രവർഗീയത പറയുന്നവരെ എങ്ങനെ വിശ്വസിയ്ക്കണം.ലാലു പ്രസാദിൻ്റെ നേതൃത്വത്തിൽ പാട്ന വലിയ റാലി നടന്നു. ഇത്തരം നിലപാടുകളിലാണ് പ്രതീക്ഷ. പത്മജയെ ബിജെപിയിലെത്തിച്ചത് സിപിഐഎം പ്ലാൻ ചെയ്തതാണെനാണ് സതീശൻ പറഞ്ഞതിനൊന്നും മറുപടി പറയുന്നില്ല .കെ മുരളീധരൻ പതമജയുടെ ജേഷ്ടനാണെന്ന് ഇപ്പോഴാണ് മനസിലായത്. മോദി വിളിച്ച് ഊണിനുപോയവർ ബിജെപിയിലെത്തി തുടങ്ങി.
ചാതുർവർണ്യ വ്യവസ്ഥിതിയിലധിഷ്ടിതമായ ഭരണഘടനയുണ്ടാക്കണമെന്ന് പറയുന്നവരുണ്ട്.ആർഎസ്എസ് അവരുടെ വക്താക്കളാണ്. ഫ്യൂഡലിസത്തിൻ്റെ മുകളിൽ കെട്ടിപ്പൊക്കിയതാണ് ഇത്.കേരളത്തിൽ നിന്നു പോയ കോൺഗ്രസ് എംപിമാർ കേരളത്തെ ശത്രു രാജ്യം പോലെ കാണുന്നു.കേരളത്തിനു വേണ്ടി ഒരക്ഷരം മിണ്ടിയില്ല എന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.കെ സുധാകരനും വി ഡി സതീശനും തമ്മിലുള്ള ബന്ധം എല്ലാവർക്കുമറിയാം.ഒരാളുടെ സാംസ്കാരിക ജീവിതത്തിൻ്റെ പ്രതിഫലനമാണ് ഭാഷ എന്നും അദ്ദേഹം പറഞ്ഞു.അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമാവുകയാണ് കേരളം.ആരോഗ്യ മേഖലയിൽ ആർദ്രം പദ്ധതി രാജ്യത്തിന് മാതൃക എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ALSO READ: പാകിസ്ഥാന്റെ 14ാമത് പ്രസിഡന്റായി ആസിഫ് അലി സര്‍ദാരി തെരഞ്ഞെടുക്കപ്പെട്ടു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here