പ്രേമചന്ദ്രൻ എംപിയെ വിരുന്നിന് വിളിച്ചതിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ നീക്കം: എം വി ഗോവിന്ദൻ മാസ്റ്റർ

എൻ കെ പ്രേമചന്ദ്രൻ എംപിയെ വിരുന്നിന് ക്ഷണിച്ചത് ബിജെപിയുടെ കൃത്യമായ രാഷ്ട്രീയ നീക്കമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കില്ലെന്ന ബിജെപിയുടെ ഭയത്തെ തുടർന്നാണ് പ്രേമചന്ദ്രൻ എംപിയെ ചായകുടിക്കാൻ വിളിച്ചതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിൽ പ്രേമചന്ദ്രനെ മാത്രം പ്രധാനമന്ത്രി ക്ഷണിച്ചു. മുഖ്യമന്ത്രി വിളിച്ചപ്പോൾ എന്തുകൊണ്ട് വന്നില്ലെന്ന് പ്രേമചന്ദ്രൻ വ്യക്തമാക്കണം. കെ സി വേണുഗോപാൽ ഒഴികെയുള്ള ദേശീയ നേതാക്കൾ കോൺഗ്രസിൻ്റെ നിലപാട് വ്യക്തമാക്കണം എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: തൃപ്പൂണിത്തുറയിലെ പടക്കശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം

അതേസമയം കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ഉന്നതിയിലേക്ക് എത്തിക്കാനാണ് ശ്രമമെന്നും സുതാര്യത, തുല്യത പ്രതിബദ്ധത എന്നിവ പൊതുവിദ്യാഭ്യാസ മേഖലയിൽ നിലനിർത്തുമെന്നും കേന്ദ്ര വിദ്യാഭ്യാസ നയത്തെ സാമ്പത്തിക നയത്തെയും സിപിഎം എതിർത്തുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തിൻ്റെ അംഗീകാരമില്ലാതെ വിദേശ സർവകലാശാല ഇവിടെ തുടങ്ങാമെന്ന കാര്യവും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: എക്‌സാലോജിക് വീണ്ടുമുയർത്തുന്നതിന് പിന്നിൽ രാഷ്ട്രീയ പ്രേരിതം, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബിജെപിയുടെ നീക്കം: എം വി ഗോവിന്ദൻ മാസ്റ്റർ

എക്‌സാലോജിക് വീണ്ടുമുയർത്തുന്നതിന് പിന്നിൽ രാഷ്ട്രീയ പ്രേരിതമാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണെന്നും ചില മാധ്യമങ്ങളും ഇതിന് കൂട്ടുനിൽക്കുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News