വർഗീയ ധ്രുവീകരണമാണ് മോദിയുടെ ലക്ഷ്യം, ഒരു മതരാഷ്ട്രമാക്കാനാണ് സിഎഎ നടപ്പാക്കുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ ധ്രുവീകരണമാണ് മോദിയുടെ ലക്ഷ്യമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഹിന്ദുവിൽ ഒരു വിഭാഗം മതവും രാഷ്ട്രീയവും കൂട്ടി ചേർക്കുന്നുവെന്നും മതവും രാഷ്ട്രീയവും കലർത്തുന്നതാണ് വർഗീയ ഹിന്ദുത്വം അടിച്ചേൽപ്പിക്കുന്ന ഫാസിസമാണ് രാജ്യത്ത് നടക്കുന്നത്. ഒരു മതരാഷ്ട്രമാക്കാനാണ് സി എ എ നടപ്പാക്കുന്നത്. കോൺഗ്രസ് പൗരത്വ നിയമത്തിന് അനുകൂലമാണ് എന്നും അദ്ദേഹം പറഞ്ഞു.

also read: ഇന്‍സ്റ്റയില്‍ മാത്രമല്ല ഇനി സ്റ്റാറ്റസിലും മെന്‍ഷന്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

കോൺഗ്രസ് പ്രകടനപത്രികയിൽ ഒന്നുമില്ല. എതിർക്കുമെന്ന് കേരളത്തിൽ പറയുന്നത് ജനങ്ങളെ വിഢികളാക്കുകയാണ്. കൃത്യമായ നിലപാടില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. ലീഗിനും കോൺഗ്രസിനും വയനാട്ടിലും ആലപ്പുഴയിലും കൊടിയില്ല.കോലിബി- എസ് ഡി പി ഐ സഖ്യമാണ് കേരളത്തിൽ. കോൺഗ്രസിൻ്റെ സംഘടന സെക്രട്ടറി എന്താണ് ചെയ്യുന്നത് എന്നും കെ സി വേണുഗോപാലാണ് കോൺഗ്രസിനെ നശിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു വിശുദ്ധ കൂട്ടുകെട്ടിന് ജനം മറുപടി നൽകുമെന്നും .ലോകത്തിന് മുന്നിൽ മാതൃകയാണ് കേരളം എന്നും അദ്ദേഹം വ്യക്തമാക്കി.

also read: ‘പൃഥ്വിക്കൊപ്പം അന്നൊരു പെൺകുട്ടിയെക്കൂടി ഞാൻ ഇന്റര്‍വ്യൂ ചെയ്തു, പക്ഷെ ആ സിനിമ നടന്നില്ല, ശേഷം ഫഹദെത്തി’, ഫാസിൽ പറയുന്നു

എല്ലാ കണക്കുകളും പരസ്യമാണ്.എല്ലാ രേഖകളും കൃത്യമാണ്.ബാങ്ക് എക്കൗണ്ടുകൾ എല്ലാം സത്യസന്തമാണ്.കേരളത്തിൽ ഒന്നും നടക്കില്ല.തൃശൂർ ജില്ലയിലെ സി പി ഐ എമ്മിൻ്റെ പണത്തിന് എല്ലാം രേഖകളുള്ളതാണ്.നടക്കുന്നത് ഔദ്യോഗിക ഗുണ്ടായിസം. നിയമ പരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡിയുടെ നടപടിയും പ്രചരണ വിഷയമാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News