‘കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ല, ജയിക്കുന്നവർ ആരൊക്കെ പിന്നീട് കോൺഗ്രസിൽ ഉണ്ടാവുമെന്ന് പറയാനാകില്ല’: എം വി ഗോവിന്ദൻ മാസ്റ്റർ

mv govindan master

ബിജെപിയെ തോൽപ്പിക്കാൻ കഴിയുന്ന സ്വാധീനം ഇന്ത്യൻ ജനതയ്ക്കുണ്ട് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപിയെ പരാജയപ്പെടുത്തുവാനുള്ള അജണ്ട കോൺഗ്രസിന് ഉണ്ടെന്ന് ആരും തെറ്റിദ്ധരിക്കണ്ട എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.പാലക്കാട് എൽഡിഎഫ് തെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ഇത് സുവർണനേട്ടം! ആദ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ഒടിടിയായി സി സ്പേസ്

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ , ദേശീയ നേതാക്കൾ ഉൾപ്പെടെ ബിജെപിയിൽ ചേക്കേറുന്നു.ആ വാർത്തകൾ എല്ലാം വരുമ്പോൾ കേരളത്തിൽ നിന്ന് പോകില്ല എന്ന അഭിമാനം ഉണ്ടായിരുന്നു. എന്നാൽ അതും തെറ്റി.അനിൽ ആന്റണി, എഐസിസി ടോം വടക്കൻ, കോണ്ഗ്രസ് ഡിസിസി വൈസ് പ്രസിഡന്റ് സി രഘുനാഥ്, എ പി അബ്‌ദുള്ളക്കുട്ടി, കെ എസ് രാധാകൃഷ്ണൻ, ഡോ. എം അബ്ദുൽ സലാം, രാമൻ നായർ, ഈ ലിസ്റ്റിൽ അവസാനത്തെയാളാണ് പത്മജാ വേണുഗോപാൽ
ബിജെപിയ്ക്ക് 10 സീറ്റ് കേരളത്തിൽ കിട്ടും എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.

കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ല എന്നത് പകൽ വെളിച്ചം പോലെ സത്യമാണ്. എന്നാൽ ജയിക്കുന്ന കോൺഗ്രസിൽ ആരൊക്കെ പിന്നീട് കോൺഗ്രസിൽ ഉണ്ടാവും എന്ന് പറയാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മാലിന്യമുക്തം നവകേരളം ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്‌പ്പ്; മാലിന്യകൂനകൾ പൂർണമായും നീക്കം ചെയ്യാനുള്ള നടപടിയിലേക്ക് സർക്കാർ

നിർമ്മാണം പൂർത്തിയാക്കാത്ത രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് എന്നും .രാമക്ഷേത്ര ഉദ്ഘാടനം വർഗ്ഗീയ അജണ്ടയുടെ ഭാഗമാണ് എന്നും ഇത് തിരിച്ചറിയാൻ കോൺഗ്രസിന് കഴിയുന്നില്ല എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

രാമക്ഷേത്രം ഉദ്ഘാടനത്തിന് ക്ഷണം ലഭിച്ച ഉടൻ അതിന് പങ്കെടുക്കില്ലെന്ന് അർധശങ്കയ്ക്ക് ഇടയില്ലാതെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.എന്നാൽ പിന്നീട് അറിയിക്കാം എന്നാണ് കോൺഗ്രസ് പറഞ്ഞത്. പോകണോ വേണ്ടയോ എന്ന് അവർക്ക് ആശങ്കയിലായിരുന്നു കോൺഗ്രസ് ഇന്ത്യയിലെ മതേതര ശക്തികളുടെ സമ്മർദ്ദത്തിന് ഒടുവിൽ ഗത്യന്തരമില്ലാതെ പങ്കെടുക്കില്ലെന്ന് കോൺഗ്രസിന് പറയേണ്ടി വന്നു.വന്നാൽ കോൺഗ്രസുകാരനായ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി പറഞ്ഞത് ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും പങ്കെടുക്കും എന്നാണ് എന്നും ഗോവിന്ദൻ മാസ്റ്റർ ഓർമിപ്പിച്ചു. കേരളത്തിൽ വികസനത്തിന് വോട്ടുണ്ട് എന്നതാണ് കണ്ടു വരുന്നത്.അതുകൊണ്ട് തന്നെ കേരളത്തിൽ വികസനം വേണ്ടെന്ന് കേരളത്തിലെ പ്രതിപക്ഷം തീരുമാനിച്ചത്.

കേരളത്തിൽ വനം വന്യജീവി സംഘർഷം ഒഴിവാക്കാൻ പരമാവധി കേരളം ശ്രമിക്കുന്നുണ്ട്.എന്നാൽ കേന്ദ്രം പലരീതിയിലും അതിനും തടയിടുന്നു.കേരളത്തിൽ ചിലർ മൃതദേഹവുമായി രാഷ്ട്രീയം കളിക്കുന്നു.അത് കേരളത്തിൽ ജനങ്ങൾ തിരിച്ചറിയുന്നുണ്ട് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News