നരേന്ദ്രമോദി നിലവാരമില്ലാത്ത പ്രധാനമന്ത്രി, ഏകാധിപതിയായി പ്രവർത്തിക്കുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

ആർഎസ്എസ് ബിജെപി സംഘപരിവാർ അധികാരത്തിൽ വരികയാണെങ്കിൽ പതിനെട്ടാമത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനത്തെ തെരഞ്ഞെടുപ്പ് ആയിരിക്കും എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിൽ വ്യത്യസ്തമായ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. ആറ്റിങ്ങൽ മണ്ഡലത്തിൽ എൽഡിഫ്‌ റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ബിജെപിക്ക് വീണ്ടും അധികാരം ലഭിച്ചാൽ രാജ്യത്തിന് വലിയ അപകടം, പ്രധാനമന്തി വിഷലിപ്തമായ വർഗ്ഗീയ പ്രചരണം നടത്തുന്നു: മുഖ്യമന്ത്രി

പാർലമെന്റ് വ്യവസ്ഥ മതനിരപേക്ഷത ഫെഡറൽ സംവിധാനം ഇതൊക്കെയും ഇല്ലാതാകും. ഹിന്ദുത്വ ആണ് നടപ്പിലാക്കാൻ പോകുന്നതെന്നാണ് പച്ചയായി പറയുന്നത്.ഒരു നിലവാരം ഇല്ലാത്ത പ്രധാനമന്ത്രി ആയി നരേന്ദ്ര മോദി മാറിയിരിക്കുന്നു.സാധാരണ ആർഎസ്എസിനെക്കാളും നിലവാരം ഇല്ലാതായി. മോദി ഏകാധിപതിയായി പ്രവർത്തിക്കുകയാണ്. എന്തും ചെയ്യും എന്ന നിലപാട് ആണ്.

പൗരത്വത്തിന് അടിസ്ഥാനം മതം ആക്കി, മത രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുകയാണ്.ഹിന്ദുത്വ അജണ്ടയിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയാണത്.മതനിരപേക്ഷത ഇല്ലാതാക്കാനുള്ള പൗരത്വ ഭേദഗതി നിയമം റദാക്കണമെന്ന് പറയാൻ സിപിഐയും സിപിഎമ്മും ഉണ്ട്.എന്നാൽ അത് പ്രകടനപത്രികയിൽ പോലും പരാമർശിക്കാൻ തയ്യാറാകാത്തവരാണ് കോൺഗ്രസ്. കോൺഗ്രസ്‌ സി എ എ യെ ഗൗരവത്തിൽ എടുക്കുന്നില്ല എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

സർക്കാറിന്റെ കയ്യിൽ പണം വരുന്ന മുറയ്ക്ക് വീട്ടമ്മമാർക്ക് പെൻഷൻ നടപ്പാക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ശൈലജ ടീച്ചർക്ക് എതിരായി സൈബർ ആക്രമണത്തിലും അദ്ദേഹം പ്രതികരിച്ചു.കളത്തിൽ ഇറങ്ങിയപ്പോൾ ആണ് ഷാഫി പറമ്പിലിനു തോറ്റു തുന്നം പാടുമെന്ന് മനസിലായത്.
തോൽക്കുമെന്ന് ആയപ്പോൾ ആണ് പുതിയ തന്ത്രം.വടകരയിൽ യു ഡി എഫ് പറയുന്നത് അശ്ലീലം ആണ്.

ടീച്ചറെ അപമാനിക്കാൻ പ്രത്യേക മോർഫ് ചെയ്ത് ചിത്രം ഉണ്ടാക്കി.ഇതിന് പിന്നിൽ ഷാഫി പറമ്പിലിനും പങ്കുണ്ട്. ഞങ്ങൾ വന്നത് പോലെയല്ല ഇവർ വന്നത് എന്നാണ് ഹസൻ പറഞ്ഞത്.വി ഡി സതീശന്റെ പിന്തുണ ഇതിനുണ്ട്. പ്രിയങ്ക ഗാന്ധിയുടെ കുടുംബം ബിജെപിക്ക് കൈക്കൂലി നൽകി.ലോകത്ത് എവിടെയെങ്കിലും ഉണ്ടോ ഇങ്ങനെ ഒരു പാർട്ടി. വാങ്ങാൻ ബിജെപിക്ക് മടിയില്ല കൊടുക്കാൻ കോൺഗ്രസിനും മടിയില്ല
രാഹുലിന്റേത് അപക്വമായ പ്രസ്താവനയാണെന്നും രാഷ്ട്രീയം കൈകാര്യം ചെയ്യാൻ പഠിച്ചില്ലെങ്കിൽ ഇങ്ങനെ വരും.കോൺഗ്രസിന്റേത് അവസരവാദ നിലപാട് ആണ്.ഒരു കേസും പിണറായിയുടെ പേരിലില്ല. ഇത് കഴുതകൾ കാമം കരഞ്ഞു തീർക്കുന്നത് പോലെയാണ്. കേന്ദ്ര ഏജൻസികൾക്കെതിരാണ് ഇന്ത്യ മുന്നണി അതിനെതിരായ നിലപാട് ആണ് രാഹുലിന്റേത്.കേസിൽ പ്രതിയാകുമ്പോൾ രക്ഷപ്പെടാൻ ബിജെപിയിൽ ചേരുക.അതാണ് കോൺഗ്രസ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘ആ വീഡിയോയുടെ ലിങ്ക് ചോദിച്ച് ആരും വരണ്ട, ഉത്തരവാദി ഞാനല്ല’, ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടൻ വിഷ്‌ണു ഉണ്ണികൃഷ്ണൻ

പ്രധാനമന്ത്രിയുടെ സമനില തെറ്റിയിരിക്കുന്നു, ഓരോ ദിവസത്തെയും പ്രസംഗത്തിൽ അത് വ്യക്തമാണ്പ്രധാന മന്ത്രിയുടേത് ഒരു ഉത്തരവാദിത്വബോധവും ഇല്ലാത്ത പൈങ്കിളി പ്രസംഗം. തോൽക്കുമെന്ന ഏകദേശ ധാരണ ബിജെപിക്കുണ്ട്.മോദിയുടെ രാജസ്ഥാനിലെ വിദ്വേഷ പ്രസംഗം വർഗീയതയുടെ അങ്ങേതലമാണ്.ജനാധിപത്യ സംവിധാനത്തിന് അന്തസ് കല്പിക്കുന്നില്ല. എന്ത് തോന്ന്യവാസവും പറയുന്ന പ്രധാനമന്ത്രിയാണ്.

ബിജു രമേശ്‌ പണം കൊടുക്കാൻ ശ്രമിച്ച സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. പണം കൊടുത്ത് വാങ്ങാൻ കഴിയുന്ന വിൽപ്പനച്ചരക്കാണ് കോളനിക്കാർ എന്നാണ് പണക്കാർ കരുതുന്നത് .പണം നൽകാൻ വരുമ്പോൾ മോന്തയ്ക്കു കൊടുക്കണം.ഒലക്ക വെച്ച് തല്ലണം.പാർട്ടിക്കാർ കാവലിരിക്കണം .ജോയ് ജയിക്കുമെന്ന് ഉറപ്പായപ്പോഴാണ് പണം കൊടുക്കാൻ നോക്കിയത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News