‘കോലീബിക്ക് ഒപ്പം എസ് ഡി പി ഐയും കൂടി, പരാജയഭീതി മൂലമാണ് വർഗീയ കക്ഷികളെ കൂട്ടുപിടിയ്ക്കുന്നത്’ : എം വി ഗോവിന്ദൻ മാസ്റ്റർ

കോലീബിക്ക് ഒപ്പം എസ് ഡി പി ഐയും കൂടിയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.പരാജയഭീതി മൂലമാണ് വർഗീയ കക്ഷികളെ കൂട്ടുപിടിയ്ക്കുന്നത് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ് ഡി പി ഐ പിന്തുണയിൽ ലീഗ് പ്രതികരിക്കുന്നില്ല എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.എസ് ഡി പി ഐ പിന്തുണ വാങ്ങുന്നതിലും ഭേദം അവസാനിപ്പിക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞവർ മിണ്ടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.നേരത്തേ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ചാണ് ഈ സഖ്യം.തദ്ദേശ തിരഞ്ഞെടുപ്പിൽ എസ് ഡി പി ഐയെ തിരിച്ചു സഹായിയ്ക്കാമെന്നാണ് ധാരണ.

ALSO READ: ‘എസ് ഡി പി ഐയും-കോൺഗ്രസും തമ്മിൽ ഡീൽ നടന്നിട്ടുണ്ട്, ലീഗും ചേർന്നാണ് തീരുമാനമെടുത്തത്’: മുഖ്യമന്ത്രി
കോൺഗ്രസ് ഗൗരവതരമായ പരാജയം ഭയന്നാണ് ഏതു തരത്തിലുള്ള കക്ഷികളുമായും കൂട്ടുകൂടുന്നത്.വോട്ട് വാങ്ങുന്നത് അംഗീകാരമാണെന്നാണ് സുധാകരൻ പറയുന്നത്.തമിഴ്നാട്ടിൽ എസ് ഡി പി ഐ ബിജെപിയ്ക്ക് ഒപ്പമാണ്. എ ഐ ഡി എം കെ മുന്നണിയിലാണ്.തമിഴ്നാട്ടിൽ സിപിഐഎം സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നത് എസ് ഡി പി ഐ സ്ഥാനാർത്ഥാനാർത്ഥിയാണ്.

യുഡി എഫിന് അവസരവാദ നിലപാടാണ്.സ്വന്തം കൊടി ഉപേക്ഷിയ്ക്കുന്ന നിലയിലേക്ക് കോൺഗ്രസ് എത്തി.അവർ എന്തും ഉപേക്ഷിയ്ക്കും.രാഷ്ട്രീയ നിലപാടുകളും ഉപേക്ഷിയ്ക്കാൻ മടിയില്ലാത്തവരാണ്.മൃദു ഹിന്ദുത്വം കൊണ്ട് ബിജെപിയെ നേരിടാനാവില്ല എന്ന് ഇവർക്ക് മനസിലായില്ല.ഇലക്ടറൽ ബോണ്ട് എന്നു പറയുന്നത് ഇലക്ഷൻ ഫണ്ടാണ്.കുത്തക കുടുംബങ്ങളുടെ കാശ് വാങ്ങി അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് ബിജെപിയും കോൺഗ്രസും. കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു.ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു.കേന്ദ്ര ഏജൻസികൾ ബിജെപിയക്ക് വേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു. ഇന്ത്യയിൽ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. കേരളത്തിൽ ബിജെപി ജയിക്കില്ല.ആര് കൂടിയാലും ആദ്യം ജയിക്കുന്ന മണ്ഡലം വടകരയാവും എന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തതലത്തിൽ ഞങ്ങൾ കോൺഗ്രസുമായി ഐക്യപ്രസ്ഥാനമല്ല.ബിജെപിയെ തോൽപ്പിയ്ക്കുക എന്നതാണ് ലക്ഷ്യം.കോൺഗ്രസ് വിശാല മുന്നണിയെ ഗൗരവമായി കാണുന്നില്ല, മഹാരാഷ്ട്ര ഉദാഹരണം.കോൺഗ്രസ് രാജ്യത്ത് എവിടെയും ഇല്ല. മത്സരിയ്ക്കാൻ പറ്റുന്ന ഒരു സീറ്റ് പോലും ഇല്ലാഞ്ഞിട്ടാണ് വയനാട്ടിൽ മത്സരിക്കുന്നത്.

തിരുവനന്തപുരത്ത് ബിജെപിയുമായാണ് മത്സരമെന്ന തരൂരിൻ്റെ പ്രസതാവനപന്ന്യൻ രവീന്ദ്രൻ ജയിക്കുമ്പോൾ മനസിലാകുംനരേന്ദ്ര മോദി സാധാരണ ആർഎസ്എസുകാരൻ്റെ റേഞ്ചിലാണ് വ്യക്തമായി എന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

ALSO READ: കോൺഗ്രസിന് സ്വന്തം പതാക ഉയർത്തിക്കാട്ടാനുള്ള ആർജവം ഇല്ലാതെ പോയത് എന്തുകൊണ്ട്? മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News