മുഖ്യമന്ത്രിക്കെതിരായ ആരോപണം ദേവഗൗഡ തിരുത്തിയിട്ടും നിങ്ങള്‍ക്ക് മനസിലായില്ലേ? മാധ്യമങ്ങളുടെ പ്രവര്‍ത്തനം ഇവന്‍റ് മാനേജ്മെന്‍റിന്‍റെ ചുവടുപിടിച്ച്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച ആരോപണം തിരുത്തിയതിന് ശേഷവും അക്കാര്യത്തില്‍ കടിച്ചു തൂങ്ങുന്ന മാധ്യമങ്ങളെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പാലക്കാട് മാധ്യമങ്ങളെ കാണുമ്പോ‍ഴാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

ജെഡിഎസ് എന്‍ഡിഎയിലേക്ക് പോയത് പിണറായി വിജയന്‍റെ സഹായത്തോടെ ആണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും ദേവഗൗഡ ക‍ഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം ആവര്‍ത്തിച്ച് ചോദിച്ചപ്പോ‍ഴാണ് സംസ്ഥാന സെക്രട്ടറി വിമര്‍ശനമുയര്‍ത്തിയത്. ദേവാഗൗഡ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞിട്ടും നിങ്ങൾക്ക് ഒന്നും മനസിലായില്ലേയെന്നായിരുന്നു അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്.

ALSO READ:  ‘ഉന്നാല്‍ മുടിയാത് തമ്പി’; ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാദത്തിൽ നിജസ്ഥിതി വെളിപ്പെടുത്തി കെഎസ്ആര്‍ടിസി

ബിജെപിക്ക്‌ വഴിയൊരുക്കാൻ വേണ്ടി രൂപപ്പെടുത്തിയ വാർത്തയല്ലേ അത്. ഇപ്പോൾ പത്രങ്ങൾക്ക് വേണ്ടിയുള്ള തലക്കുറിപ്പ് തന്നെ തീരുമാനിക്കുന്നത് ബിജെപിയാണ്. ദേവഗൗഡയുടെ പ്രസ്താവന തെറ്റാണെന്ന് അറിഞ്ഞിട്ടും മാധ്യമങ്ങൾ അത് കാണിച്ചില്ലല്ലോ. മുഖ്യമന്ത്രിയുടെ പേര് ഇക്കാര്യത്തിൽ വലിച്ചിഴച്ചതിൽ ഗുഡാലോചന ഉണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ സൃഷ്ടി തനി കളവെന്ന് ജനങ്ങൾക്ക് അറിയാം. നിങ്ങളൊക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത് ജനങ്ങൾ വിശ്വസിക്കുമെന്ന് കരുതുന്നുണ്ടോ. ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനി ആവശ്യപ്പെടുന്ന പദങ്ങൾ ആണ് മാധ്യമങ്ങൾ ഉപയോഗിക്കുന്നത്. അവർ നൽകുന്ന വാർത്ത അതേപോലെ എടുത്ത് ചർച്ചയാക്കുകയാണ്. മനോരമയടക്കമുള്ള മാധ്യമങ്ങളുടെ പ്രവര്‍ത്തനം ഇവന്‍റ് മാനേജ്മെന്‍റിന്‍റെ ചുവട് പിടിച്ചാണെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ:  നെഞ്ചു വേദനയാണ്,ആശുപത്രിയിലേക്കു പോകണമെന്ന് രാത്രി ഫോൺ ചെയ്ത് പറഞ്ഞു; ആദിത്യന്റെ വിയോഗത്തിൽ കരച്ചിലടക്കാനാകാതെ സീരിയൽ കുടുംബം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News