ഹിന്ദുവർഗീയ വാദികൾ ഒരു കാലത്തും സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായിട്ടില്ല: എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുവർഗീയ വാദികൾ ഒരു കാലത്തും സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായിട്ടില്ല എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. വൈവിധ്യങ്ങൾ വേണ്ട എന്നാണ് ബിജെപി പറഞ്ഞു കൊണ്ടിരിക്കുന്നത്.ഭരണഘടനയെ എന്നും എതിർത്തവരാണവർ.ഹിന്ദുത്വ അജണ്ടയാണ് വേണ്ടതെന്ന് പരസ്യമായി പറയുന്നു.ഹിന്ദുത്വ എന്നതിന് ഹിന്ദുവുമായി ബന്ധമില്ല.വർഗീയവാദികൾക്ക് വിശ്വാസമില്ല.കമ്യൂണിസ്റ്റ്കാർ വിശ്വാസികൾക്ക് എതിരല്ല. എസ്ഡിപിഐ നടത്തുന്നതും വർഗീയതയാണ്.

ഈ തെരഞ്ഞെടുപ്പ് അപകടം പിടിച്ച കാലത്താണ്.തോറ്റുപോയാൽ ഇതുപോലെ കൂടിച്ചേരാൻ കഴിയില്ല.വർഗീയതയെ എതിർക്കുന്ന പ്രബല വിഭാഗം വിശ്വാസികളാണ്. 60 ലക്ഷം മനുഷ്യരെ കൊന്നൊടുക്കിയ ഹിറ്റ്ലറാണ് ആർഎസ്എസിൻ്റെ മാതൃക.ഇവിടെയും വംശശുദ്ധി വേണമെന്ന് ഗോൾവാൾക്കർ പറഞ്ഞു.ആഭ്യന്തര ശത്രുക്കളെന്ന വാക്ക് ഫാസിസത്തിൻ്റെതാണ്.ആർഎസ്എസ് പറഞ്ഞ ആഭ്യന്തര ശത്രുക്കൾ കൂടുതലുള്ളത് കേരളത്തിൽ ആണ് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും, 2025 നവംബർ 1 നകം ഇത് യാഥാർത്ഥ്യമാക്കും: മുഖ്യമന്ത്രി

വരാൻപോകുന്ന അപകടത്തെ കുറിച്ച് സൂചന നൽകുകയാണ്. പൗരത്വനിയമത്തിൻ്റെ മർമം മതരാഷ്ട്രമാവുന്നു എന്നതാണ്.ഹിന്ദുത്വരാഷ്ട്രത്തിലേക്കുള്ള കൈവഴിയാണിത്. ഏക സിവിൽകോഡും ധ്രുവീകരണമുണ്ടാക്കാനാണ്. ചാതുർവർണ്യം വേണമെന്നാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്.

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രം സൃഷ്ടിച്ചത് ആണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
പെൻഷൻപോലും നൽകുന്നില്ല. ദുർബല വിഭാഗത്തെയാണ് കേന്ദ്രം വെല്ലുവിളിയ്ക്കുന്നത്.പണം കിട്ടുമെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഇത് മോദിയുടെ ഗ്യാരണ്ടിയല്ല, പിണറായിയുടെ ഗ്യാരണ്ടിയാണ്.കോൺഗ്രസുകാരുടെ പാർലമെൻ്റിലെ പ്രസംഗങ്ങൾ കേരളത്തിനെതിരാണ്.ആ പ്രസംഗങ്ങൾ ബിജെപിയ്ക്കു വേണ്ടിയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ‘ആടുജീവിതത്തിൽ നിന്ന് ഒരു സീൻ പോലും കട്ട് ചെയ്തിട്ടില്ല’, ന്യൂഡിറ്റി ഉള്ളത് കൊണ്ട് സിനിമക്ക് ആദ്യം തന്നത് ‘എ’ സര്‍ട്ടിഫിക്കറ്റ്: ബ്ലെസി പറയുന്നു 

കേരളത്തിൽ പുതിയ മുന്നണി രൂപപ്പെട്ടിരിക്കുന്നു. വർഗീയ കക്ഷിയായ എസ്ഡിപിഐയുമായി യുഡിഎഫ് സഖ്യമുണ്ടാക്കുന്നു. വിസിറ്റിങ്ങ് പ്രഫസറെപ്പോലെ വന്നു പോവുകായാണ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ ഏറ്റവും വലിയ നേതാക്കളിലൊരാൾ നോമിനേഷൻ കൊടുക്കാൻ വരുമ്പോൾ കൊടിയില്ല.കൊടി ഉപേക്ഷിച്ച് മത്സരിക്കേണ്ടി വന്ന ദുരന്തമാണ് കോൺഗ്രസിന്. ഐഡൻ്റിറ്റി നഷ്ടമായി. ഇനി എസ് ഡിപിഐയുടെ കൊടി കൂടി കെട്ടേണ്ടിവരും. ഇനി കൊടി ഉപയോഗിയ്ക്കാനേ കഴിയില്ല.എസ്ഡിപിഐയുമായി ചേരുന്നതിൽ കോൺഗ്രസിനും ലീഗിനും യാതൊരു പ്രയാസവുമില്ല.ഈ തെരഞ്ഞെടുപ്പിൽ സഹായിച്ചാൽ അടുത്ത തദ്ദേശ തെരഞ്ഞെടിപ്പിൽ തിരിച്ചു സഹായിക്കാമെന്നാണ് എസ് ഡിപി ഐ- യു ഡി എഫ്‌ ധാരണ എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News