‘ചിത്രയുടെ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ അവരെ മോശമായി ചിത്രീകരിക്കാനില്ല’: ഗോവിന്ദൻ മാസ്റ്റർ

ഗായിക ചിത്രയുടെ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ അവരെ മോശമായി ചിത്രീകരിക്കാനില്ല എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ചിത്ര നാടിന്റെ പൊതുസ്വത്താണ് എന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. ഏതെങ്കിലും ഒരു പതപ്രയോഗത്തിന്റെ പേരിൽ അവരെ മോശമായി ചിത്രീകരിക്കരുത് എന്നും കലാകാരന്മാരും സാംസ്‌കാരിക പ്രവർത്തകരും നാടിന്റെ പൊതുസ്വത്താണെന്നും ഗോവിന്ദൻ മാസ്റ്റർ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Also read:നടന്‍ മധുപാല്‍ അങ്ങനെ പറഞ്ഞിട്ടില്ല ; കൈരളി ന്യൂസിന്റേതെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

അതേസമയം,രാമക്ഷേത്രത്തെ തെരഞ്ഞെടുപ്പ് ഇന്ധനമാക്കി ബിജെപി ഉപയോഗിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ആര്‍ എസ് എസ് വിശ്വാസത്തിന്റെ പേരില്‍ രാഷ്ട്രീയ ലക്ഷ്യം നടപ്പിലാക്കുന്നുവെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ബാബറി മസ്ജിദ് പൊളിച്ചവരാണ് അവര്‍.ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് ആചാരത്തിന് നിരക്കാതെ എന്ന് ശങ്കരാചര്യ മടങ്ങള്‍ തന്നെ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ചരിത്രം ഓര്‍ക്കണം. കമ്മ്യൂണിസ്റ്റ്കാരാണ് എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനത്തിന് വേണ്ടി പോരാടിയത്. ആര്‍എസ്എസ് ഇപ്പോഴും എല്ലാവര്‍ക്കും എല്ലാ ക്ഷേത്രങ്ങളിലും കയറാം എന്ന് പറയുന്നില്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Also read:ലോകത്തിലെ മികച്ച 100 ഡെസേർട്ടുകളിൽ ഈ ഇന്ത്യൻ രുചികളും; ടേസ്റ്റ് അറ്റ്ലസ്പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യയിലെ 10 സ്പോട്ടുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News