തെലങ്കാനയില്‍ എംഎല്‍എമാരെയും കൊണ്ടുള്ള നെട്ടോട്ടം കോണ്‍ഗ്രസ് ആരംഭിച്ചു, അവരെ സംരക്ഷിച്ചുനിര്‍ത്താന്‍ കഴിയട്ടെ; ഗോവിന്ദന്‍ മാസ്റ്റര്‍

തെലങ്കാനയില്‍ എംഎല്‍എമാരെയും കൊണ്ടുള്ള നെട്ടോട്ടം കോണ്‍ഗ്രസ് ആരംഭിച്ചു കഴിഞ്ഞുവെന്നും അവരെ സംരക്ഷിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയട്ടെയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍മാസ്റ്റര്‍ പരിഹസിച്ചു. കോണ്‍ഗ്രസിന് രാഷ്ട്രീയമായ മുദ്രാവാക്യം മുന്നോട്ടുവയ്ക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Also Read : കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ കടമെടുക്കല്‍ ശേഷിയില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്രം

ബദല്‍ രാഷ്ട്രീയം വയ്ക്കാതെ കോണ്‍ഗ്രസിന് ബിജെപിക്ക് ബദല്‍ ആകാന്‍ സാധിക്കില്ല. കോണ്‍ഗ്രസിന് ഒരു ഐക്യപ്രസ്ഥാനം എന്ന നിലയില്‍ പോലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. പുറമേ യോജിപ്പിക്കാന്‍ ശ്രമിക്കുന്നത് കൊണ്ട് ഉള്ളില്‍ ഐക്യം ഉണ്ടാകില്ലെന്നും കനുഗോലു സിദ്ധാന്തമാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാട് തന്നെയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസും സ്വീകരിച്ചത്. അവിടെ ബിജെപി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കുന്നതിന് സാധിച്ചില്ല. ഇങ്ങനെയുള്ള ഒരു പാര്‍ട്ടിക്ക് ബിജെപി വിരുദ്ധ നിലപാട് എങ്ങനെ പ്രചരിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

Also Read : ഇന്ത്യ മുന്നണിയിലെ ധാരണകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച് കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍

ലോകസഭാ തെരഞ്ഞെടുപ്പ് എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ലീഗ് ഇല്ലാതെ കോണ്‍ഗ്രസിനെ പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിച്ചു. ഇവിടെ യുഡിഎഫിന്റെ നട്ടെല്ല് ലീഗാണ്. ലീഗില്ലാതെ അവര്‍ എങ്ങനെ നിലനില്‍ക്കുമെന്നും എങ്ങനെ അവര്‍ മത്സരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here