പരാജയ ഭീതി കാരണമാണ് മോദി തീവ്ര വര്‍ഗീയ പ്രചാരണം ആരംഭിച്ചത്; ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ല; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തില്‍ എത്തിയപ്പോള്‍ ബിജെപിക്ക് തന്നെ കാര്യങ്ങള്‍ ബോധ്യപ്പെട്ടു. പരാജയ ഭീതിയില്‍ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തീവ്ര വര്‍ഗീയ പ്രചാരണം ആരംഭിച്ചത്.

വില കുറഞ്ഞ പ്രചരണമാണ് മോദി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്കെതിരെ അനങ്ങുന്നില്ലെന്നും ഗോവിന്ദന്‍മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. സോളാര്‍ സമരത്തെക്കുറിച്ചുള്ള പുതിയ വിവാദം മാധ്യമ അജണ്ടയാണെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ആ അജണ്ടയ്‌ക്കൊപ്പം നില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. സോളാര്‍ സമരം വിജയമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധി ഉള്‍പ്പെടുത്തിയത് സമര വിജയമായിരുന്നു. എല്ലാ സമര മുദ്രാവാക്യങ്ങളും വിജയിക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News