എഐ ക്യാമറ ഇടപാട്: സര്‍ക്കാര്‍ ഒരഴിമതിയും കാട്ടില്ല; വിശദമായ അന്വേഷണം നടത്തുമെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിഷയത്തില്‍ സര്‍ക്കാര്‍ ഒരഴിമതിയും കാട്ടില്ല. സര്‍ക്കാര്‍ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. 230 കോടി രൂപ ചെലവില്‍ നടപ്പിലാക്കിയ പദ്ധതി കെല്‍ട്രോണ്‍ വഴി വാങ്ങിയതിലും നടപ്പാക്കിയതിലും അഴിമതിയുണ്ടെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന പരാതി. സേഫ് കേരള എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന് ലാപ്ടോപ് വാങ്ങിയതിലും ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ ലഭിച്ച പരാതികളില്‍ സര്‍ക്കാര്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News