എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായി നില്‍ക്കുന്നതിന് ഇപി ജയരാജന് പരിമിതി ഉണ്ടായിരുന്നെന്നും അദ്ദേഹത്തിനെതിരെ സ്വീകരിച്ചത് സംഘടന നടപടിയല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇപി എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: ഇടതു മുന്നണിയെ നയിക്കാൻ ഇനി ടി.പി രാമകൃഷ്ണൻ
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. എല്ലാം പരിശോധിച്ച ശേഷമാണ് പാര്‍ട്ടി തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുത്തിരുന്നു. അതേസമയം പികെ ശശിക്കതരായിട്ടുള്ള നടപടി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here